By:Lenin Joy

ഇത് 'പപ്പായ ഷേക്ക്' ഉദര സംബന്ധമായ ഒരു പാടു അസുഖങ്ങള്‍ക്ക് നല്ലാതാണ് പപ്പായ എന്നു പ്രത്യേകം പറയണ്ട, കുട്ടികളില്‍ വിശപ്പില്ലായ്മ യും വിസര്‍ജ്ജ തടസ്സവും ഉണ്ടെങ്കില്‍ ഇതു അത്യുത്തമം ആണ്. ' ഇന്നാ മോനെ പപ്പായ കഴിക്കു' എന്നു പറഞ്ഞു ഇത് നുറുക്കി അവരുടെ അടുത്ത് ചെന്നാല്‍ അവരു നമ്മുടെ വീട്ടില്‍ അല്ലാ രണ്ടു ...മുന്നു വീട്ടിനു അപ്പുറത്തു പോയ് നിന്നു കൊഞ്ഞനം കാണിക്കും. കാരണം അത്ര പരസ്യം ഒന്നും പറഞ്ഞു കേള്‍ക്കാത്തതും പറമ്പില്‍ ആവശ്യത്തിനും അനാവശ്യത്തിനും വളര്‍ന്ന ഈ സാധനത്തിനോട് വലിയവര്‍ക്കു തന്നെ ഒരു പുശ്ചമാണ് പിന്നെ അല്ലേ കുട്ടികള്‍. അപ്പോഴാണ് ഈ പപ്പായ ഷാര്‍ജ്ജ പുന:ജനിക്കുന്നത് (NB: കുട്ടികള്‍, ഗര്‍ഭിണികള്‍ ആകാന്‍ സാധ്യത ഉള്ളവര്‍ ഇത് കാണുന്നുണ്ടെങ്കില്‍ ഗ്രൂപ്പ് മാറ്റി പൊക്കോ) ഇത് ഹൊറര്‍ സിനുമയുടെ കഥയായതു കൊണ്ടല്ല 1. കുട്ടികള്‍ ഇതിന്റെ രഹസ്യമറിയാതിരിക്കാന്‍ ആണ് 2. രണ്ടാമത്തെ രഹസ്യം നിങ്ങള്‍ക്കു അറിയാം...ഇനി കാര്യത്തിലേക്കു.

വേണ്ടത്

പാല്‍ (കട്ടിയായത് ഉത്തമം അല്ലാത്തതായാലും തണുത്തതാവണം)
പപ്പായ
ഏലയ്ക്കാപൊടി
പഞ്ചസാര (പഞ്ചാര)
ചെറുപഴം
(പിന്നെ വീട്ടില്‍ ലഭ്യമാകുന്ന ബൂസ്റ്റ്, ബോണ്‍വിറ്റ )
ഏതായാലും അത്
എല്ലാം കൂടി അടിക്കരുത്
പഴം, പപ്പായ ആദ്യം നന്നായ് അരയണം അതിന്റെ ഒരു കക്ഷണം കുട്ടികളുടെ കണ്ണില്‍ പെട്ടാല്‍ തീര്‍ന്നു
പിന്നെ മറ്റു കൂട്ടുകളും ചേര്‍ക്കണം, ഏലയ്ക്കാ പൊടി ഉള്ളതു കൊണ്ടു പപ്പായ രഹസ്യം അറിയില്ല...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم