ചില്ലി .... ചിക്കന്‍ 
By:Motta Thalayan

ആവശ്യമായ സാമഗ്രികള്‍
ചിക്കന്‍(ചെറുതായി നീളത്തില്‍ അരിഞ്ഞത്)-500g
മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞള്‍പൊടി,കുരുമുളക്പൊടി,ഉപ്പ്,ഗരംമസാലപൊടി,
പെരുംജീരകപൊടി, -എന്നിവ ഇറച്ചിക്ക്പൊരിക്കാന്‍ പാകത്തിന്.
പിരിയന്‍ മുളക്-100g
പച്ചമുളക്-5
കാപ്സിക്കം(പലനിറം)-3
സവാള-4
തക്കാളി-4
ഇഞ്ചി,വെളുത്തുള്ളി ചതച്ചത്-50g
മല്ലിയില, കറിവേപ്പില-
ടൊമാറ്റോസോസ്-4 spoon
എണ്ണ-100g
നാരങ്ങാനീര്-1

തയ്യാറാക്കുന്ന വിധം

മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞള്‍പൊടി,കുരുമുളക്പൊടി,ഉപ്പ്,ഗരംമസാലപൊടി, പെരുംജീരകപൊടി, നാരങ്ങാനീര്-എന്നിവ ഇറച്ചിയില്‍ പുരട്ടിവയ്ക്കുക.

അര മണിക്കൂറിന് ശേഷം പൊരിച്ചെടുക്കുക.

പിരിയന്‍ മുളക് വിനാഗിരിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിച്ചശേഷം മിക്സിയില്‍ തരിയായി അരച്ചെടുക്കുക.
തക്കാളി പുഴുങ്ങിയെടുത്ത് തൊലികളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക.

പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. സവാള വഴറ്റുക. പച്ചമുളക്, കാപ്സിക്കം വഴറ്റുക. ഇഞ്ചി,വെളുത്തുള്ളി ചതച്ചത് ചേര്‍ക്കുക. വഴറ്റുക. തക്കാളി അടിച്ചെടുത്തത് ചേര്‍ക്കുക.വേവിച്ച പിരിയന്‍ മുളക് ചേര്‍ക്കുക. വഴറ്റുക.
പൊരിച്ചെടുത്ത ഇറച്ചി ചേര്‍ക്കുക. വഴറ്റുക. ടൊമാറ്റോസോസ് ചേര്‍ക്കുക. മല്ലിയില, കറിവേപ്പില ചേര്‍ക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم