പച്ചമോരുണ്ടോ?? 
മോരുകാച്ചീതോ?? 
പുളിശ്ശേരി വെക്കാൻ തൈരെങ്കിലുമുണ്ടോ?? അതുമില്ലേ???

എന്നാൽ വാ...
By:Sherin Mathew

വെള്ളരി - 1 ടി കപ്പ്‌ ചതുര കഷണമാക്കിയത്
പച്ചമുളക് - 2
സവാള - ഒരു സവാളയുടെ പകുതി
കറിവേപ്പില - 1 തണ്ട്
ഉപ്പു - ആവശ്യത്തിനു
ഇത്രയും ഇത്തിരി വെള്ളവുമായി ഒരു ചട്ടിയിലാക്കി അടുപത്തു വെച്ചോ. വെള്ളം തിളച്ചാൽ ഒരു ചെറിയ കഷണം കുടംപുളി ഒന്ന് ചതച്ചു അതിലേക്കു ചെര്തോളൂ. - ചുമ്മാ കിടക്കട്ടെ

3 ചിരവ തേങ്ങ (3 ടേബിൾ സ്പൂണ്‍)
2 നുള്ള് ജീരകം
4 അല്ലി വെളുത്തുള്ളി
5 കൊച്ചുള്ളി
2 നുള്ള് മഞ്ഞൾപൊടി

ഇത് നല്ല വെണ്ണപോലെ അരച്ച് എടുത്തോളൂ - ഒരു 4 ഇതൾ കറിവേപ്പില കൂടി ചേർത്ത് ഒതുക്കി അരപ്പ് വടിചോള്ളൂ (മിക്സിയിൽ കറക്കിക്കോ എല്ലാം, കറിവേപ്പില അവസാനം ഇട്ടാൽ മതി കേട്ടോ - ഇല്ലെങ്കിൽ പണ്ട് കഞ്ഞീം കറീം മണ്ണപ്പമൊക്കെ ചുട്ടു നടന്ന കാലത്ത് അരച്ച പച്ചില ചമ്മന്തി പോലെ ഇരിക്കും)

ഇപ്പോൾ വെള്ളരി വെന്തു കാണും - ഈ വെള്ളരിയുടെ വേവ് നോക്കാൻ അറിയാമോ - നല്ല വെള്ളകുട്ടന്മാരായി ഇരുന്ന വെള്ളരി കഷണങ്ങൾ ഇപ്പോൾ ചവ്വരി വെന്ത പോലെ ആയി കാണും.

ഇനി അരപ്പ് ചേർത്ത് മോര് കാച്ചുന്ന പോലെ തുടര്ച്ചയായി ഇളക്കി കാച്ചണം - തിളക്കരുത്

ഉപ്പും പുളിയുമൊക്കെ നോക്കിക്കേ - ആ പുളി കഷണം കറിയിൽ നിന്നും എടുത്തു മാറ്റാം.

ഇനി ഉലുവയും കടുകും ഉള്ളിയും വറ്റൽമുളകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ താളിച്ച്‌ കറിയിൽ ചേർക്കൂ

എന്റെ അമ്മച്ചി മോരില്ലാത്ത ദിവസം സ്വയം പറ്റിച്ചു മോര് കറി കൂട്ടുന്നത്‌ ഇങ്ങനെയായിരുന്നു

അപ്പൊ നമ്മുക്ക് മോരും തൈരും ഒന്നുമില്ലെങ്കിലെന്താ - ദേ ഇരിക്കുന്നു നല്ല പുളിശ്ശേരി!!! 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم