By:Sherin Mathew
ദോശ മാവിന്
അരി - 2 കപ്പ്
ഉഴുന്ന് - 3/4 കപ്പ്
തുവര പരിപ്പ് - 1/4 കപ്പ്
ഇത്രയും 4 മണിക്കൂറെങ്കിലും വെളളത്തിൽ കുതിർത്ത് കഴുകി വാരി എടുക്കുക. മിക്സിയിൽ ഒരുമിച്ചു അരച്ചെടുക്കാം - അരക്കുമ്പോൾ 1 ടി സ്പൂണ്‍ ഉലുവ കൂടി ചേർത്ത് അരക്കുക. 1/4 ടി സ്പൂണ്‍ യീസ്റ്റ് ഇത്തിരി ചെറു ചൂട് വെളളത്തിൽ അലിയിച്ചു അരച്ച മാവിലേക്ക് ചേർത്ത് 4 മണിക്കൂർ (കൂടുതൽ വെച്ചാൽ നല്ലത്) മാറ്റി വെക്കുക.
ദോശ ചുടാൻ ഈ മിക്സിൽ നിന്നും ആവശ്യമുള്ള മാവ് എടുത്ത് അതിലേക്കു 1 ടേബിൾ സ്പൂണ്‍ റവ ചേർത്ത് ഇളക്കുക. നല്ല ബ്യൂട്ടിഫുൾ ആരിക്കും (കടപ്പാട് ടോണികുട്ടൻ, No 20, മദ്രാസ് മെയിൽ)
പൊട്ടെറ്റോ ഭാജി
ഉരുളകിഴങ്ങ് - 2 വലുത് അല്ലെങ്കിൽ 3 മീഡിയം കൂക്കെരിൽ അല്പം വെള്ളം + ഉപ്പുമായി 4 വിസിൽ വരെ വേവിക്കുക
സവാള - 1 വലുത് ചെറുതായി നുറുക്കി എടുക്കുക
പച്ചമുളക് - 3 വട്ടത്തിൽ കനം കുറച്ച അരിഞ്ഞെടുക്കുക
ഇഞ്ചി പൊടിയായി അരിഞ്ഞത് - 1/2 ടി സ്പൂണ്‍
വെളുത്തുള്ളി നുറുക്കിയത് - 3 അല്ലി
എണ്ണ - 2 ടേബിൾ സ്പൂണ്‍
കടുക് - 1/2 ടി സ്പൂണ്‍
ഉഴുന്ന് - 1/2 ടി സ്പൂണ്‍
വറ്റൽ മുളക് - 3 എണ്ണം നുറുക്കിയത്
കറിവേപ്പില - 1 തണ്ട്
മഞ്ഞള പൊടി - 1/4 ടി സ്പൂണ്‍
മല്ലിയില - 2 ടേബിൾ സ്പൂണ്‍
നാരങ്ങ നീര് - 1 ടി സ്പൂണ്‍
ഒരു വോകിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിയാൽ ഉഴുന്ന് മൂപ്പിക്കുക, ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും പൊട്ടിച്ചു പിറകെ ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അല്പം ഉപ്പു ചേർത്ത് വഴറ്റുക.
ഇനി പുഴുങ്ങി വെച്ചിരിക്കുന്ന കിഴങ്ങും കൂടെ മഞ്ഞൾപൊടിയും ചേര്ക്കുക - നന്നായി ഇളക്കി യോജിപ്പിച് നാരങ്ങ നീരും മല്ലിയിലയും ചേർത്ത് ഇളക്കി തീ ഓഫാക്കാം
ഫില്ലിംഗ് ആൻഡ് സ്പ്രെഡ്
സ്പ്രെഡ് ആയി ഉപയോഗിക്കുന്നത് ചട്ണി ആണ്
ഞാൻ തേങ്ങ ചുവന്നുള്ളി മുളക്പൊടി വാളൻ പുളി (വേണമെങ്കിൽ) എന്നിവ ചേർത്ത് അരച്ചെടുത്ത്.
മറ്റൊരു രീതിയിൽ കടലപരിപ്പ്, വെളുത്തുള്ളി, വറ്റൽ മുളക് അല്പം തേങ്ങ എന്നിവ ചേർത്ത് അരച്ചെടുക്കാം.
ഫില്ലിങ്ങിന്
1 കാരറ്റ് - ഉരച്ചു അരിഞ്ഞെടുക്കുക
1 ചെറിയ ബീട്രൂറ്റ് - ഉരച്ചു അരിഞ്ഞെടുക്കുക
കാപ്സികം - ഒന്നിന്റെ പകുതി നുറുക്കി എടുക്കുക
തക്കാളി - 1 മീഡിയം നുറുക്കി എടുക്കുക
നല്ലെണ്ണ - ദോശ മൊരിക്കാൻ
തയ്യാറാകുന്ന രീതി
പാൻ അടുപ്പത് വെച്ച് നല്ല തീയിൽ പാൻ ചൂടാക്കുക - പുകയരുത്.
ഇനി തീ കുറച്ച് 3 മിനി വെയിറ്റ് ചെയ്തു ഒരു സാദാ ദോശ നിരത്തി ചുട്ടു എടുക്കുക - പാൻ ഒന്ന് മെരുങ്ങട്ടെ - എന്നും ചുടുന്ന പാൻ ആണെങ്കിലും എനിക്കൊന്നും അറിയാൻ വയ്യേ ഞാൻ ഇപ്പൊ ഇങ്ങോട്ട് പൊട്ടി മുളച്ചതേ ഉള്ളേ എന്ന് ഭാവിക്കാൻ വെല്യ സാമർത്യമാ ഇതുങ്ങൾക്ക് - ആനേം കുതിരേം മെരുക്കാൻ ഇതിലും എളുപ്പമാ gasp emoticon
ദോശ പാനിൽ മാവു ഒഴിച്ച് ദോശ കനം കുറച്ച് നിരത്തുക.
ഇനി തീ കൂട്ടി ദോശയുടെ മേൽ നല്ലെണ്ണ നല്ലപോലെ ചുറ്റിച്ചു ഒഴിക്കുക -ദോശയുടെ മേൽ വശം ഉണങ്ങി വരുമ്പോൾ ചട്ണി 2 ടേബിൾ സ്പൂണ്‍ ദോശയുടെ മേൽ ബ്രെഡിൽ ജാം തേക്കുന്നത് മനസ്സില് വിചാരിച്ചു തേച്ചു പിടിപ്പിക്കുക.
ഇനി നടുക്ക് 2 ടേബിൾ സ്പൂണ്‍ കിഴങ്ങ് മിശ്രിതം 1 ടേബിൾ സ്പൂണ്‍ കാരറ്റ് അതിനു മേലെ ബീട്രൂറ്റ് കാപ്സികം തക്കാളി എന്നിവ നിരത്തി ദോശ മടക്കി ശ്രദ്ധയോടെ തിരിച്ചിട്ടു മൊരിച്ച് എടുക്കാം
മൈസൂർ വാലാ റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes