മാങ്ങാക്കറി

01. മാങ്ങ - ഒന്ന്

02. ചുവന്നുള്ളി (അരിഞ്ഞത്) - 10

03. ഉപ്പ് - ആവശ്യത്തിന്

04. മുളകുപൊടി - രണ്ടര ചെറിയ സ്പൂണ്‍,
മല്ലിപ്പൊടി - ഒരു ചെറിയ സ്പൂണ്‍,
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

05. തേങ്ങാ ചുരണ്ടിയത് - ഒരു കപ്പ് (പിഴിഞ്ഞ് പാല്‍ എടുക്കണം)

06. ഗരം മസാല - മുക്കാല്‍ ചെറിയ സ്പൂണ്‍

07. എണ്ണ - ആവശ്യത്തിന്

08. കടുക് - ഒരു ചെറിയ സ്പൂണ്‍

09. കറിവേപ്പില - ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

* മാങ്ങ, അച്ചാറിന് അരിയുന്നതുപോലെ ചെറുതായി അരിഞ്ഞു ഉപ്പും ചുവന്നുള്ളിയും ചേര്‍ത്തു യോജിപ്പിച്ചു മാറ്റി വയ്ക്കുക.

* ചീനച്ചട്ടി ചൂടാക്കി, നാലാമത്തെ ചേരുവ ചേര്‍ത്തു പച്ചമണം മാറുമ്പോള്‍ അരിഞ്ഞു വച്ച മാങ്ങാക്കൂട്ടു ചേര്‍ത്തിളക്കി രണ്ടു മിനിറ്റു വേവിക്കുക.

* ഇതിലേക്കു തേങ്ങാപ്പാല്‍ ചേര്‍ത്തു പിരിഞ്ഞു പോവാതെ ഇളക്കി തിളപ്പിക്കു.

* ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കുക. ഗരംമസാല ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങുക.

* കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്തു കറിക്കു മുകളില്‍ ഒഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم