മംഗലാപുരം ബോണ്ട
By:Sherine Rajesh
ആവശ്യമായ സാധനങ്ങൾ
1)മൈദാ -1 കപ്പ്
2)തൈര് -1/ 2 കപ്പ്
3)പച്ചമുളക് -1 ടീസ്പൂണ്‍
4)ഇഞ്ചി - 1 ടീസ്പൂണ്‍
5)കറിവേപ്പില -1 ടീസ്പൂണ്‍
6 )വെള്ളം -കുറച്ചു
7)സോഡാപൊടി -ഒരു പിഞ്ച്
8 )എണ്ണ -വറുക്കാൻ ആവശ്യത്തിനു
9) ഉപ്പ് - ആവശ്യത്തിനു
ഒരു പാത്രത്തിൽ ഒരു കപ്പ് മൈദാ എടുക്കുക ഇനി അതിൽ അര കപ്പ് തൈര് ചേർത്ത് നന്നായി ചേർത്ത് ഇളക്കുക
അതിലേക്കു ഉപ്പ്, പച്ചമുളക് ,ഇഞ്ചി ,കറിവേപ്പില്ല ,എ ന്നിവ ചേർത്ത് നന്നായി ഇളക്കുക .....ഇനി ഈ കൂട്ട് ഒരു
മണിക്കൂർ നേരം വയ്ക്കുക ....
ഇനി സോഡാപൊടി ചേർക്കാം എണ്ണ ചൂടായ ശേഷം കുറച്ചു കുറച്ചു എണ്ണയിലേക്ക് ഇടുക...മൊരിഞ്ഞു കഴിയുമ്പോൾ വാങ്ങാം ....മംഗലാപുരം ബോണ്ട റെഡി .....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes