പരിപ്പ് പ്രഥമൻ
ചെറുപയർ പരിപ്പ് - 1/2 കിലോ
തേങ്ങ വലുത് - 2 ( ചെറുതെങ്കിൽ 4 എണ്ണം വേണം )
നെയ്യ് - 4 സ്പൂണ്‍
ശർക്കര - 1 കിലോ
തേങ്ങാക്കൊത്ത് - 1/2 കപ്പ്
കശുവണ്ടി
ജീരകം വെയിലത്ത് വച്ച് ചൂടാക്കി പൊടിച്ചത് - 1 സ്പൂണ്‍
ഏലക്ക - 3/4 സ്പൂണ്‍
ചുക്കുപൊടി - 1/4 സ്പൂണ്‍
തേങ്ങ ചിരകി ഒന്ന് ചതച്ച് , പിഴിഞ്ഞ് 1 കപ്പ് ഒന്നാം പാൽ എടുത്തു വയ്ക്കുക
അല്പം കൂടി വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് പിഴിഞ്ഞ് രണ്ടാം പാൽ എടുത്തു വയ്ക്കുക
വീണ്ടും ഒന്നുകൂടി വെള്ളം ചേർത്ത് അരച്ച് പിഴിഞ്ഞ് മൂന്നാം പാലും എടുത്തു വയ്ക്കുക
തേങ്ങാക്കൊത്തും കശുവണ്ടിയും നെയ്യിൽ നന്നായി വറുത്തു വയ്ക്കുക
1/2 കിലോ ചെറുപയർ പരിപ്പ് നന്നായി വറുത്തെടുക്കുക. വല്ലാതെ ചുവപ്പ് നിറം ആകേണ്ട
അല്പം വെള്ളവും 1 സ്പൂണ്‍ നെയ്യും ചേർത്ത് പരിപ്പ് വേവിച്ചെടുക്കുക .
ഇതിലേക്ക് 1 കിലോ ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചു ചേർക്കുക.( ഇത് സാധാരണ മധുരമാണ്,കൂടുതൽ വേണമെങ്കിൽ ശർക്കര കൂട്ടാം ).
തിളച്ചു കുറുകി വന്നു കഴിഞ്ഞാൽ മൂന്നാം പാല് ചേർത്തിളക്കി കുറുക്കുക
ഇനി രണ്ടാം പാല് ചേർത്ത് ഇളക്കി തിളപ്പിച്ച് കുറുക്കുക
പായസം പാകത്തിന് കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് , ഇളക്കാതെ വാങ്ങി വയ്ക്കുക.
ഏലക്കാ, ചുക്ക് ജീരകം ഇവ പൊടിച്ചതും തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തതും ഇട്ടു പാത്രം മൂടി വയ്ക്കുക.
30 മിനിറ്റ് കഴിഞ്ഞു മൂടി തുറന്നു ഇളക്കുക.
*** മൂന്നാം പാൽ ഏറ്റവും കൂടുതലും , രണ്ടാം പാൽ അതിൽ കുറവും , ഒന്നാം പാൽ വളരെ കുറച്ചുമാണ് ഉണ്ടാവുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes