മല്ലി, ഉണക്ക മുളക്, ഒരു നുള്ള് ജീരകം, എന്നിവ വറുത്തു കായം, പുളി ഇത്തിരി വെല്ലം എന്നിവ ചേര്‍ത്ത് പൊടിക്കുക. ഉള്ളി “കുനു കുനാ” അരിഞ്ഞു വയ്കുക.
പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, ഉണക്ക മുളക് (വേണമെങ്കില്‍ പച്ചമുളക് കീറിയും ചേര്‍ക്കാം) എന്നിവ ഇട്ടു പാകമാവുമ്പോള്‍, ഉള്ളി, കറിവേപ്പില ചേര്‍ത്ത് വഴറ്റുക....
അതിലേക്കു, മഞ്ഞള്‍ പൊടി, ലേശം ഗരം മസാല, ഉപ്പ് , പൊടിച്ച മസാല എന്നിവ ചേര്‍ത്ത് വഴറ്റി തേങ്ങയും, ഗ്ലാസ് അവലും ചേര്‍ത്ത് (അവശ്യമെങ്കില്‍ ഇത്തിരി വെള്ളം തളിക്കാം) അടച്ചു വച്ച് ചെറുതായി വേവിക്കുക. (1-2 min). ഗ്ലാസ് അവല് മസാല റെഡി.
Recipe by: സുനീഷ് കുമാര്‍ :
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes