കോഴി ഇറച്ചിക്കറി
കോഴി - 1 kg
മുളകുപൊടി - 2 tspn
മല്ലിപ്പൊടി - 3 tblspn
മഞ്ഞള്‍പൊടി - 1 tspn ...
കുരുമുളകുപൊടി - 1 tspn
തക്കാളി -4
ചെറുനാരങ്ങ - 1
സവാള - 4
നെയ്യ് - 3 tblspn
വെളിച്ചെണ്ണ - 1 tblspn
ഇഞ്ചി - 1 വലിയ കഷണം
വെളുത്തുള്ളി - 5 അല്ലി
പെരുംജീരകം - 1/2 tspn
ഗ്രാമ്പു -4
കറുവപ്പട്ട - 4 ചെറിയ കഷണം
ഏലയ്ക്ക - 4 എണ്ണം
പച്ചമുളക് - 5
കറിവേപ്പില - 2 തണ്ട്
ഉപ്പ് , വെള്ളം - പകത്തിന്
ഏലയ്ക്ക, ഗ്രാമ്പു , കറുവപ്പട്ട , പെരുംജീരകം എന്നിവ ചെറിയ ചൂടില്‍ വറുത്ത് പൊടിച്ചെടുക്കുക.
ഇറച്ചി കഷണങ്ങളില്‍ പൊടികളെല്ലാം ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തേച്ച് 1 മണിക്കൂര്‍ പിടിപ്പിക്കുക.
ചീനച്ചട്ടി ചൂടാക്കി നെയ്യൊഴിച്ച് നീളത്തില്‍ അരിഞ്ഞ സവാള brown നിറമാകുന്നതുവരെ വഴറ്റുക . അതിലേയ്ക്ക് തക്കാളി ,പച്ചമുളക് , ഇഞ്ചി വെളുത്തുള്ളി paste , കറിവേപ്പില, വറുത്തുപൊടിച്ചപൊടികള്‍ എന്നിവ ചേര്‍ക്കുക . ഇതിലേയ്ക്ക് ഇറച്ചി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് അടച്ചുവച്ച് നന്നായ് വേവിക്കുക . വെന്തശേഷം വെളിച്ചെണ്ണഒഴിച്ച് അടച്ചുവയ്ക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes