സോയാ ചങ്‌സ് കട്‌ലറ്റ്
1.സോയാ ചങ്‌സ് 100 ഗ്രാം
2.സവാള കൊത്തിയരിഞ്ഞത് മൂന്നെണ്ണം
3. ഇഞ്ചി, വെളുത്തുള്ളി (അരച്ചത്) ഒരു ടേബിള്‍സ്പൂണ്‍...
4. പച്ചമുളക് അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
5.ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് രണ്ടെണ്ണം
6. മുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
7. മഞ്ഞള്‍പ്പൊടി അര ടേബിള്‍സ്പൂണ്‍
8. ഗരംമസാലപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
9. മുട്ട അടിച്ചത് ഒന്ന്
10. റൊട്ടിപ്പൊടി ഒരു കപ്പ്
സോയാചങ്‌സ് ഉപ്പ് ചേര്‍ത്ത് വേവിച്ച് പൊടിച്ചെടുക്കുക. എണ്ണയില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, പച്ചമുളക് എന്നിവയിട്ട് വഴറ്റുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഉരുളക്കിഴങ്ങ് പൊടിച്ചതും സോയാചങ് പൊടിച്ചതും ഉപ്പും ചേര്‍ത്ത് വാങ്ങിവെയ്ക്കുക. ചൂടാറിയശേഷം ഈ കൂട്ട് ഉരുളകളാക്കി പ്രസ് ചെയ്തശേഷം മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി വറുത്ത് കോരുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes