By: DrChithra Sreekumar

ആവശ്യമുള്ള സാധനങ്ങൾ :

പനീർ - 2 കപ്പ്‌
സവാള - 1 കപ്പ്‌ ...
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
മല്ലിപൊടി -1 ടേബിൾ സ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മുളക് പോടീ - 1 ടീസ്പൂണ്‍
ടോമടോ പേസ്റ്റ് - 1ടേബിൾ സ്പൂണ്‍
ടോമടോ സോസ് - 2 ടീസ്പൂണ്‍
കസൂരി മേത്തി - 2 നുള്ള്
പാല് - 3/4 കപ്പ്‌
ക്രീം - അര കപ്പ്‌
ബട്ടർ 2 ടേബിൾ സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
ഉപ്പ്‌ - ആവശ്യത്തിന് 


ഉണ്ടാക്കുന്ന വിധം :
ഒരു പാനിൽ ബട്ടർ ഇട്ടു ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ സവാള ഇട്ടു ചുവക്കെ വഴറ്റുക . ഇതിലേക് ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വഴറ്റി മല്ലിപൊടി ,മുളക്പൊടി ,ഗരം മസാല, ഉപ്പ് ചേർത്ത് ഇളക്കി ഒരു 30 സെക്കന്റ്‌ കൂടി വഴറ്റുക. അതിനു ശേഷം ടോമടോ പേസ്റ്റ് , ടോമടോ സോസ്, കസുരി മേത്തി ചേര്ത് നന്നായി ഇളക്കി യോജിപ്പിച്ച് പാല് ചേര്ക്കുക. തീ കുറച്ച ശേഷം അടച്ചു വെച്ച 5 മിനിറ്റ് വേവിക്കുക. അതിനു ശേഷം പനീർ ക്യുബ്സ് , ക്രീം ചേര്ത് ഒരു 5 മിനിറ്റ് കൂടി വേവിക്കുക.
സ്വാദിഷ്ടമായ പനീർ ബട്ടർ മസാല തയ്യാർ..
മല്ലിയില ബട്ടർ ഇവ കൊണ്ട് അലങ്കരിച് ചൂടോടെ വിളമ്പാം .. ചപ്പാത്തി , അപ്പം, റൊട്ടി , നാൻ പത്തിരി തുടങ്ങിയവയോടൊപ്പം നല്ലൊരു ഡിഷ്‌ ആണ് ഇത്.
 

1 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم