നാവിൽ എന്നും തങ്ങിനില്ക്കുന്ന ചില നാടൻ രുചികളിൽ ഒന്നാണ് ചക്കപ്പഴം കൊണ്ടുള്ള കുമ്പിളപ്പം.
ഓർക്കുമ്പോൾ തന്നെ മനസ്സിൽ കൊതിയൂറുന്ന ഈ സ്വീറ്റ് ഒന്ന് തയ്യാറാക്കി നോക്കൂ..
ചേരുവകൾ
...
ചക്കപ്പഴം 2 കപ്പ്‌
ശർക്കര ചീകിയത് 1 കപ്പ്‌
തേങ്ങ ചിരകിയത് 2 കപ്പ്‌
അരിപ്പൊടി (വറുത്തത്) 2 കപ്പ്‌
ഏലക്കായ് പൊടി അര ടീ സ്പൂണ്‍
ജീരകം ചതച്ചത് കാൽ ടീ സ്പൂണ്‍
ഉപ്പ് ഒരു നുള്ള്
ഇടനയില (വാഴയില) ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ചക്കപ്പഴം വൃത്തിയാക്കി കുരുകളഞ്ഞ് ഒരു പ്രഷർ കുക്കറിൽ 3 വിസിൽ വരുംവരെ വേവിക്കുക.
തണുത്ത ശേഷം ഒരു മിക്സറിൽ ഇട്ടു കുഴമ്പ് രൂപത്തിൽ അരച്ചെടുക്കുക.
ചിരകിയ തേങ്ങ, ചീകിയ ശർക്കര, ഏലക്കായ പൌഡർ, ജീരകം പൊടിച്ചത് ഉപ്പ്‌ എന്നിവ മിക്സറിൽ ഒന്ന് സ്പിൻ ചെയ്തെടുത്ത് ഈ മിക്സ്‌ ചക്കപ്പഴം അരച്ചത്തിൽ ചേർത്ത് ഇളക്കുക.
ഇതിലേക്ക് അരിപൊടി അല്പാല്പമായി ചേർത്ത് ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കുക.
ഇത് 2 മണിക്കൂർ അടച്ചു വച്ചതിനു ശേഷം എടുത്തു ഇടനയില കുമ്പിളിൽ നിറച്ചു ആവിയിൽ വേവിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم