കള്ളുഷാപ്പ് തറാവ് വരട്ടിയത് (അഞ്ച് പേര്‍ക്ക്)

ആവശ്യമുള്ള സാധനങ്ങള്‍:

താറാവ് - ഒരെണ്ണം (ഒന്നരകിലോ)...
ചെറുതായി അരിഞ്ഞ സവാള - അരകിലോ
ഇഞ്ചി - 75gm
വെളുത്തുള്ളി- 50gm (അരച്ചെടുക്കുക)
പച്ചമുളക്- 10എണ്ണം
വേപ്പില- ആവശ്യത്തിന്
മുളക് പൊടി- 50gm
മല്ലിപ്പൊടി- 25gm
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
തക്കാളി- 1/4kg
തേങ്ങ - ഒരെണ്ണം
ഗരംമസാല- രണ്ട് ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1/4 kg
നെയ്യ് - 50gm
അണ്ടിപ്പരിപ്പ്, കിസ്മിസ്- 25gm വീതം

തയ്യാറാക്കുന്ന വിധം:

താറാവ് ചെറിയ കഷണങ്ങളാക്കി കഴുകി വെയ്ക്കുക.

ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള തവിട്ട് നിറമാകുന്നത് വരെ വാട്ടുക.

അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി അരച്ചതും പച്ചമുളകും ചേര്‍ത്ത് നന്നായി വരട്ടുക.

അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഉതിര്‍ത്തരച്ചത് ചേര്‍ക്കുക.

ആവശ്യത്തിന് വെള്ളം (ഒരു കപ്പ്).

അത് തിളച്ച് വരുമ്പോള്‍ താറാവും വേപ്പിലയും തേങ്ങകൊത്തിയതും ചേര്‍ക്കുക.

വെന്തു വരുമ്പോള്‍ തേങ്ങാപ്പാലും ഗരംമസാലയും ചേര്‍ത്ത് തിളയ്ക്കുന്നതിന് മുന്നേ ഇറക്കുക.

അലങ്കരിക്കാന്‍:

അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് മുകളില്‍ വെക്കുക.

തക്കാളിയും വട്ടത്തില്‍ അരിഞ്ഞു വെയ്യുക്കുക

(ഷാപ്പിലെ അതേ ടേസ്റ്റ് കിട്ടണമെന്നുണ്ടെങ്കില്‍ ഒരല്‍പ്പം എരിവ് കൂട്ടിക്കോളൂ. കൂടതലായാല്‍ ആകെ മൊത്തം ടോട്ടല്‍ പുകയുന്ന സുഖം കിട്ടും).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم