സാമ്പാര്‍ പൊടി വീട്ടിലുണ്ടാക്കാം
എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് സാമ്പാര്‍ . പല രീതിയില്‍ നമുക്ക് സാമ്പാറുണ്ടാക്കാം. സാമ്പാറിനുള്ള പൊടി നമുക്ക് വീട്ടില്‍ത്തന്നെതയ്യാറാക്കാവുന്നതേയുള്ളൂ. ഈ പൊടി മണത്തിലും ഗുണത്തിലും സ്വാദിലും വളരെ മെച്ചമാണ്. ഇതുപയോഗിച്ചുണ്ടാക്കുന്ന സാമ്പാറിന് നല്ല വാസനയുണ്ടായിരിക്കും. പലതരം പരിപ്പുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇതിനു ഗുണം കൂടുതലുണ്ട്.
സാമ്പാര്‍ പൊടിയുടെ ചേരുവകളും ഉണ്ടാക്കുന്ന രീതികളും പല സ്ഥലങ്ങളിലും പല രീതിയിലാണ്. കുറച്ചു രീതികള്‍ ഇവിടെ ചേര്‍ക്കുന്നു...
ഒന്നാമത്തെ രീതി
***********************
***********************
250 ഗ്രാം വറ്റല്‍മുളക്,
500 ഗ്രാം മല്ലി,
50 ഗ്രാം ഉലുവ,
50 ഗ്രാം തുവരപ്പരിപ്പ്,
100 ഗ്രാം കടലപ്പരിപ്പ്,
50 ഗ്രാം പീസ് പരിപ്പ് എന്നിവ വൃത്തിയാക്കി വെയിലില്‍ ഉണക്കിയെടുക്കുക.

നല്ല വിസ്താരമുള്ള ചുവടുകട്ടിയുള്ള പാത്രമാണ് വറക്കാന്‍ പറ്റിയത്. ഓടുകൊണ്ടുള്ള ഉരുളി, വലിയ ഇരുമ്പ് ചീനച്ചട്ടി മുതലായവ നന്നായിരിക്കും. മുളക് ഒട്ടും കരിഞ്ഞുപോകാതെ, ഒടിച്ചാല്‍ ഒടിയുന്ന പാകത്തില്‍ വറുത്തെടുക്കുക.
ഗ്യാസിലാണ് വറുക്കുന്നതെങ്കില്‍ ഇടയ്ക്കിടെ ഗ്യാസ് ഓഫ് ചെയ്തിട്ട് ഇളക്കിക്കൊണ്ടിരുന്നാല്‍ ഒട്ടും കരിഞ്ഞുപോവില്ല.
മുളക് മൂത്താലുടന്‍ ഒരു മുറത്തിലോ പത്രക്കടലാസിലോ നിരത്തുക.
അതേ ഉരുളിയില്‍ മല്ലിയിട്ട് തുടരെ ഇളക്കുക.
പതുക്കെ ചുവന്നാല്‍ മുളകിന്റെ കൂട്ടത്തിലേക്ക് ചേര്‍ക്കുക.
കൈയില്‍ രണ്ടു മല്ലിയെടുത്ത് വിരല്‍കൊണ്ട് ഞെരിച്ചാല്‍ പൊടിയുന്ന പാകത്തിലായിരിക്കും പതുക്കെ ചുവക്കുമ്പോള്‍, പരിപ്പുകള്‍ ഓരോന്നും വേറെ വേറെ വറക്കണം.
50 ഗ്രാം പച്ചരി പൊട്ടുന്ന പാകത്തില്‍ വറുത്തെടുക്കണം.
ഉലുവ നന്നായി ചുവക്കണം.
കറിവേപ്പില ഒടിച്ചാല്‍ ഒടിയുന്ന പാകത്തിലും.
കായം വറുക്കാന്‍ ഉരുളി വേണ്ട.

20 ഗ്രാം കായം കഷണങ്ങളാക്കി മുറിച്ച ശേഷം ഒരു ഇരുന്വുചട്ടുകത്തില്‍ തീയില്‍ കാണിക്കണം.
അപ്പോള്‍ അത് നന്നായി പൊള്ളിവരും.
രണ്ടു വശവും പൊളളിച്ച് മറ്റു ചേരുവകളിലേക്കിടുക.
പരിപ്പുകളും ഒരു ചെറിയ ചീനച്ചട്ടിയില്‍ വറുത്താല്‍ മതി.
ഇങ്ങനെ പ്രത്യേകം പ്രത്യേകം വറുത്ത എല്ലാ സാധനങ്ങളും വീണ്ടും ഒന്നിച്ച് ഉരുളിയിലിട്ട് ഇളക്കി ഒന്നുകൂടി ചൂടാക്കണം..
ഇത് വാങ്ങി വച്ച് നന്നായി തണുത്താല്‍ മില്ലില്‍ പൊടിപ്പിക്കാം.
മില്ലില്‍ നന്നായി പൊടിഞ്ഞ് കിട്ടും.
മിക്‌സിയില്‍ അത്രയും നന്നായി പൊടിയുകയില്ല.
ഈ പൊടി മൂന്നോ നാലോ പോളിത്തീന്‍ കൂടുകളിലാക്കി സീല്‍ ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ആവശ്യത്തിന് ഒരു കൂടു മാത്രം പൊട്ടിച്ച് ഉണങ്ങിയ കുപ്പിയിലിട്ട് അടച്ച് ഉപയോഗത്തിനായി വയ്ക്കാം.
ഇങ്ങനെ സൂക്ഷിച്ചാല്‍ എട്ടുപത്തു മാസം ഒരു കേടും സംഭവിക്കുകയില്ല.

രണ്ടാമത്തേ രീതി
*********************
250 ഗ്രാം മുളക് ഉരുളിയിലിട്ട് ചെറുതീയില്‍ വറക്കുക.
ഒട്ടും കരിഞ്ഞു പോകാതെ തുടരെ ഇളക്കി മൂപ്പിക്കണം.
500 ഗ്രാം മല്ലി കഴുകി ഉണങ്ങി വേറെ വറക്കുക.
ഇളം ചുവപ്പുനിറമാകുന്ന പാകത്തില്‍ വാങ്ങുക.
പിന്നീട് 100 ഗ്രാം തുവരപ്പരിപ്പ് വറുക്കുക.
ഇളം ചുവപ്പുനിറമാകുന്നതുവരെ മൂപ്പിച്ച് വാങ്ങുക.
കുറച്ചേറെ കറിവേപ്പില എടുത്ത് ഒടിച്ചാല്‍ ഒടിയുന്ന പാകം വരെ വറുക്കണം. 25 ഗ്രാം കായം ചട്ടുകത്തില്‍ വെച്ച് തീയുടെ മേലെ കാണിച്ച് പൊള്ളിച്ചെടുക്കണം.
പൊള്ളിവരുമ്പോള്‍ കായത്തിന്മേല്‍ ഒരു തവിയുടെ മൂടുകൊണ്ട് അമര്‍ത്തുക. വീണ്ടും തീയില്‍ കാണിക്കുക.
അങ്ങനെ കായം നല്ല പൊരുപൊരാ മൂപ്പിച്ചെടുക്കണം.
എല്ലാം കൂടി വീണ്ടും ഉരുളിയിലിട്ട് ഇളക്കി ചൂടാക്കി വാങ്ങി തണുത്താല്‍ മില്ലിലോ മിക്‌സിയിലോ പൊടിച്ച് സൂക്ഷിക്കാം.

മൂന്നാമത്തെ രീതി
**********************
ചേരുവകൾ അപ്പപ്പോൾ വറുത്തരച്ചുണ്ടാക്കുന്ന സാമ്പാറിന് രുചി കൂടുമെങ്കിലും സംഗതി സ്വല്പം ബുദ്ധിമുട്ടുള്ളതുതന്നെ.

ആവശ്യമുള്ള സാധനങ്ങൾ:
മല്ലി - കാൽ കിലോ
മുളക് - 65-70 ഗ്രാം
കടലപ്പരിപ്പ് - 75 ഗ്രാം
ഉലുവ - 25 ഗ്രാം
തേങ്ങ ചിരകിയത് - ഒരു തേങ്ങയുടെ നാലിലൊന്ന് (ഒരു മുറിയുടെ പകുതി)
കറിവേപ്പില - ഒരു പിടി.
കായം - 50 ഗ്രാം. (പൊടി അല്ല. കട്ടയായിട്ടുള്ള കായം വേണം).
ഉണ്ടാക്കുന്ന വിധം:

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ആദ്യം മല്ലിയും മുളകും കറിവേപ്പിലയും ഒന്നിച്ചിട്ട് വറുക്കുക (എണ്ണയൊന്നും ഒഴിക്കേണ്ട).
തുടർച്ചയായി ഇളക്കണം.
മല്ലി മൂത്ത മണം വന്നാൽ വാങ്ങാം.
മൂപ്പ് കൂടുതലായി മല്ലിയുടെ നിറം മാറാനിട വരരുത്.
അടുത്തതായി കടലപ്പരിപ്പും ഇതേപോലെ നിറം മാറാതെ വറുത്തെടുക്കുക.
ഇനി ഉലുവ മൂപ്പിച്ചെടുക്കുക. ഉലുവ പെട്ടെന്ന് കരിയാൻ സാധ്യതയുള്ളതുകൊണ്ട് ചെറുതീയിൽ വേണം വറുക്കാൻ.
തേങ്ങ ചിരകിയത് (എണ്ണയില്ലാതെ) ചുവക്കെ വറുത്തെടുക്കുക.
(സാമ്പാർപൊടിയിൽ തേങ്ങ ഒരു പ്രധാന ഘടകമല്ലെങ്കിലും ചേർത്താൽ നല്ലതാണ്. സ്വാദുണ്ടാവും. എന്നിരുന്നാലും, ദീർഘകാല സൂക്ഷിപ്പ് ഉദ്ദേശിച്ച് ഉണ്ടാക്കുകയാണെങ്കിൽ തേങ്ങ ചേർക്കാതിരിക്കുകയാണ് നല്ലത്).
കായത്തിന്റെ കട്ട കഷ്ണങ്ങളായി പിച്ചിയെടുത്ത് ചീനച്ചട്ടിയിട്ട് നന്നായി ചൂടാക്കുക. ഇത് തണുത്തുകഴിഞ്ഞാൽ പൊടിച്ചെടുക്കാവുന്ന പരുവത്തിലായിക്കിട്ടും.

എന്നിട്ടെന്താ, വറുത്തെടുത്ത ചേരുവകളെല്ലാം ഒന്നിച്ചാക്കി കായവും കൂട്ടി പൊടിച്ച്, നല്ല മിനുസമുള്ള പൊടിയായി അരിച്ചെടുക്കുക. അത്രതന്നെ. സാമ്പാർപൊടി തയ്യാർ!
നാലാമത്തെ രീതി ( രസ പൊടി / സാമ്പാര്‍ പൊടി)
*************************************************************
മുളക് പൊടി : 100 ഗ്രാം
മല്ലി പൊടി : 100 ഗ്രാം
ഉഴുന്ന് വറുത്തത് : 50 ഗ്രാം
സാമ്പാര്‍ പരിപ്പ് വറുത്തത് : 50 ഗ്രാം
ഉലുവ വറുത്തത് : അര ടീസ്പൂണ്‍
ജീരകം വറുത്തത് : അര ടീസ്പൂണ്‍
കുരുമുളക് പൊടി : ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി നാടന്‍ വറുത്തത് : അഞ്ചു അല്ലി
കായപ്പൊടി : ഒരു ടീസ്പൂണ്‍

മുളക് പൊടി,മല്ലി പൊടി,കരുമുളക് പൊടി എന്നിവ ഫ്രൈ പാനില്‍ ചെറിയ ചൂടില്‍ കരിയാതെ വറുക്കുക.
ഈ വറുത്ത പൊടികളും,വറുത്ത ഉഴുന്നും,പരിപ്പും,വറുത്ത ജീരകവും,ഉലുവയും കായപ്പൊടിയും,വറുത്ത വെളുത്തുള്ളിയും ചേര്‍ത്ത് നല്ലവണ്ണം പൊടിക്കുക
.ഇപ്പൊ നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത് രസപ്പൊടി …
ഇത് ഒരു കാല്‍ കിലോ പൊടിക്കുള്ള കണക്കാണ്.നിങ്ങള്ക്ക് ആവശ്യമുള്ള പോലെ കൂട്ടാം …
ഈ പൊടി തന്നെ സാമ്പാറില്‍ ഉപയോഗിക്കാം …
ഈ പൊടി ഫ്രിഡ്ജില്‍ താഴത്തെ അറയില്‍ സൂക്ഷിക്കുക !!

അഞ്ചാമത്തെ രീതി
************************
മുഴുവന്‍ മല്ലി-അര കപ്പ്
ചുവന്ന മുളക്-15
ഉലുവ-1 ടീ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉഴുന്നു പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കായം-1 കഷ്ണം
കറിവേപ്പില-രണ്ടു തണ്ട്
ജീരകം-അര ടീ സ്പൂണ്‍
ഒരു ചീനച്ചട്ടി ചൂടാക്കണം. ഇതിലേക്ക് മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവയിട്ടു വറുത്തെടുക്കണം. ഇത് നീക്കി വയ്ക്കുക.
അല്പംത വെളിച്ചെണ്ണയൊഴിച്ച് കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഇതിലേക്ക് ഉലുവയിട്ടും വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കാം.
പിന്നീട് ചുവന്ന മുളക് ഇതേ രീതിയില്‍ വറുത്തെടുക്കാം. കറിവേപ്പിലയും നല്ലപോലെ വറുക്കുക.
തണുത്തു കഴിയുമ്പോള്‍ എല്ലാ മസാലകളും ചേര്ത്ത്ട നല്ലപോലെ പൊടിച്ചെടുക്കാം. ഇത് ചൂടാറിയ ശേഷം ഒരു ടിന്നിലിട്ട് അടച്ചു വയ്ക്കുക.
സാമ്പാറുണ്ടാക്കുമ്പോള്‍ റെഡിമെയ്ഡ് പൊടികള്ക്ക്ത പകരം ഇത് ഉപയോഗിച്ചു നോക്കൂ. സാമ്പാറിന് നല്ല നാടന്‍ രുചി ലഭിയ്ക്കുന്നത് രുചിച്ചറിയാം.
NOTE
---------------
സാമ്പാര്‍ പൊടിയുണ്ടാക്കുമ്പോള്‍ മല്ലിയും മുളകും നല്ലപോലെ വറുക്കണം. മുഴുവന്‍ കായം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് വറുത്ത് വേറെ പൊടിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes