മുളകു വറുത്‌ത‌ പുളി
By: Pia Kumar

പണ്ട് നാട്ടിന്‍ പുറത്ത് മിക്കവാറും ദിവസങ്ങളില്‍ ഒഴിച്ചുകൂട്ടിയിരുന്നത് ഈ ഒഴിക്കാന്‍ ആയിരുന്നു. 'കൊടും പുളി' എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്. അമ്മുമ്മ സ്ഥിരമായി ഉണ്ടാക്കിയിരുന്നു. വളരെ എളുപ്പത്തില്‍ ഒരു ഒഴിക്കാന്‍. പുറത്ത് പുരയിടത്തിലും മറ്റും ജോലിക്കാര്‍ക്കും ഒക്കെ കൊടുത്ത് തികയ്ക്കാനും പാകത്തില്‍ ആയിരിക്കാം..
അവിടെ വറ്റല്‍ മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ട് കടുകുവറുത്ത്, കലക്കി വച്ച പു...ളിവെള്ളവും ഉപ്പും ഒഴിച്ച് ചൂടാക്കി വാങ്ങും , അത്ര തന്നെ. പക്ഷെ ഭയങ്കര ടേസ്റ്റ് ആണ്!
പക്ഷെ ഈ പുളിതന്നെയാണ് രസം എന്നും പറഞ്ഞ് ഭേദഗതി വരുത്താന്‍ പറ്റുന്നത്!
ഇതില്‍ അല്പം കുരുമുളക് ചേര്‍ക്കാം.. മഞ്ഞള്‍ പൊടി ചേറ്ക്കാം (അതൊക്കെ ആരോഗ്യത്തിന് വളരെ നല്ലതാണ്). പിന്നെ ഇഞ്ചി, വെളുത്തുള്ളി, കാന്താരിമുളക്, അങ്ങിനെ ഓരോന്ന് ചേറ്ത്ത് ഒരു ഹെല്‍തി രസം ആയി തിളപ്പിച്ച് എടുക്കാം.
പാകം ചെയ്യുന്ന വിധം
ഒരു നാരങ്ങ വലിപ്പത്തില്‍ പുളി പിഴിഞ്ഞ് ഉപ്പും ചേര്‍ത്ത് വയ്ക്കുക
കടുകുവറുത്ത്
അതില്‍ചെറിയ ഉള്ളി (2),
വറ്റല്‍ മുളക്(2),
കറിവേപ്പില (ഒപ്പം ഇഞ്ചി-ഒരു ചെറിയ കഷണം, വെളുത്തുള്ളി-3, കാന്താരി മുളക്-3 എന്നിവ വേണമെങ്കില്‍ ചേര്‍ക്കാം) ഇട്ട് അല്പം വഴറ്റി,
പിഴിഞ്ഞുവച്ചിരിക്കുന്ന പുളി ഒഴിച്ച്, ചൂടാക്കി, തിളക്കുമ്പോള്‍
അല്പം മഞ്ഞള്‍ പൊടി 1/4ടീസ്പൂണ്‍ , കുരുമുളകുപോടി1/2 ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത് വാങ്ങാം.
( ഇത് സ്ഥിരം പാചകങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ശരീരം ശുദ്ധീകരിക്കാനും കൊഴുപ്പ് നീക്കം ചെയ്യാനും, ആന്റി ഓക്സിഡന്റ് കിട്ടാനും ഒക്കെ ഉത്തമം. കൂടാതെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാനും പറ്റും.)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم