ഫോട്ടം കണ്ടിട്ട്,... ഓ!! മാങ്ങാ അച്ചാര്‍ ഒക്കെ ഞങ്ങളും ഉണ്ടാക്കിയിടുണ്ട് എന്ന് പറയാന്‍ വരട്ടെ.... സാധനം മാങ്ങാ അച്ചാര്‍ അല്ല (കണ്ടാല്‍ അങ്ങനെ തോന്നുമെങ്കിലും)...... പിന്നെ ഇതെന്താണ് എന്നാവും ചിന്തിക്കുന്നത്..... ഒത്തിരി തല പുകയ്ക്കണ്ട.... സംഗതി ഗ്രീന്‍ ആപ്പിള്‍ ആണ്.... grin emoticon smile emoticon
ഇന്നലെ ചുമ്മാ ഇരുന്നപ്പോള്‍ ഫ്രിഡ്ജ്‌ തപ്പി... നോക്കിയപ്പോള്‍ കുറച്ചു ഗ്രീന്‍ ആപ്പിള്‍ ഇരിക്കുന്നു.... കുറച്ചു നാളായിട്ട് ഇരിക്കുന്നതാണ്.... എന്തായാലും ഒരെണ്ണം കഴിച്ചേക്കാം എന്ന് കരുതി ഒന്ന് മുറിച്ചു തിന്നു നോക്കി... ഓ... നല്ല പുളി.... സാധനം ഇത്രനാളും അവിടെ തന്നെ ഇരുന്നതിന്റെ ഗുട്ടന്‍സ് പുടി കിട്ടി.... ഇനിയും അതവിടെ ഇരുന്നാല്‍ അങ്ങനെ തന്നെ ഇരുന്ന് പോകും... അവസാനം എടുത്തു കളയെണ്ടിയും വരും.... ഭക്ഷണ സാധനം അങ്ങനെ വെറുതെ കളയാന്‍ പറ്റില്ലല്ലോ.... എന്നാല്‍ പിന്നെ അച്ചാര്‍ ഇട്ടാല്‍ എന്താ എന്നായി....
മിച്ചം ഇരുന്ന 4 പച്ച ആപ്പിള്‍ എടുത്തു കഴുകി തുടച്ചു മുറിച്ചു കുരു എല്ലാം കളഞ്ഞ് ചെറുകഷ്ണങ്ങള്‍ ആക്കി... അതിലേക്കു രണ്ടു ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍ പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്ന് തിരുമ്മി വച്ചു... പിന്നെ ഒരു ചെറിയ കഷണം ഇഞ്ചിയും 4 അല്ലി വെളുത്തുള്ളിയും ചെറുതാക്കി അരിഞ്ഞു കുറച്ചു കറിവേപ്പിലയും കൂടി ഒരു പാത്രത്തില്‍ മാറ്റി വച്ചു... ഒരു ചീനി ചട്ടി അടുപ്പില്‍ വച്ച് കുറച്ചു എണ്ണ ഒഴിച്ച് കുറച്ചു ഉലുവ, കുറച്ചു കടുക് എല്ലാം ഇട്ട് പൊട്ടി കഴിഞ്ഞതെ മാറ്റി വച്ചിരുന്ന ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ഇട്ട് അധികം മൂത്ത് പോകാതെ ഒന്ന് വഴറ്റി.... അതുകഴിഞ്ഞ് മുളക് തിരുമ്മി വച്ചിരുന്ന ആപ്പിള്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഒരു 2 മിനിറ്റ് നേരം ചൂടാക്കി (അധികം സമയം കുക്ക് ചെയ്യരുത്)...... സംഭവം ദിതുപോലെ ആയി കിട്ടി..
By: Bibin Jo Thomas

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم