അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് വരാവുന്ന 25 ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ.... എ.വി.രത്‌നകുമാരി ചികിത്സ നിര്‍ദേശിക്കുന്നു...
ദൈവത്തിന് എല്ലായിടത്തും ഓടിയെത്താന്‍ കഴിയാത്തതുകൊണ്ടാണ് അമ്മയെ സൃഷ്ടിച്ചതെന്ന് പ്രായമായവര്‍ പറയാറുണ്ട്. വളരെ ശാസ്ത്രീയമായ വിലയിരുത്തലാണിത്. കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അമ്മയുടെ സാമീപ്യം വളരെ അത്യാവശ്യമാണ്. അമ്മ വാത്സല്യത്തോടെ നല്‍കുന്ന ഉമ്മയും തലോടലുമെല്ലാം നല്ല മരുന്നിന്റെ ഗുണം ചെയ്യുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.
ആയുര്‍വേദത്തില്‍ പ്രധാനമാണ് ബാലചികിത്സ അഥവാ കൗമാരഭൃത്യം.അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന വഴികളിതാ.
ഉറക്കം കിട്ടാന്‍
കാഞ്ഞിരക്കുരു അരച്ച് സമം വെണ്ണയും മുലപ്പാലും ചേര്‍ത്ത് നെറ്റിയിലും ശിരസ്സിലും ഇടുക. അര മണിക്കൂര്‍ ഉഴിഞ്ഞ് തുടച്ചുകളയാം. താരാട്ടുപാട്ട്, അമ്മയുടെ തലോടല്‍ എന്നിവയും കുഞ്ഞിന് ഉറക്കം കിട്ടാന്‍ അത്യാവശ്യമാണ്. ദേഹത്തും തലയിലും ദിവസേന എണ്ണ തേച്ച് തടവി കുളിപ്പിക്കുന്നതും കുഞ്ഞിന് ഉറക്കം കിട്ടാന്‍ സഹായിക്കും.
പൊക്കിള്‍ക്കൊടി പഴുത്താല്‍
അശ്രദ്ധമായി പൊക്കിള്‍ക്കൊടി മുറിച്ചാല്‍ പഴുപ്പു വരാം. നാലുവിരല്‍ മുകളില്‍വെച്ച് പൊക്കിള്‍കൊടി ഒരു ചരടുകൊണ്ട് കെട്ടി അതിനു മുകളിലായി വേണം മുറിക്കാന്‍. അതിനുശേഷം ഉണങ്ങാനായി കൊട്ടം പൊടിച്ച് പുരട്ടുകയും വേണം. ചില കുഞ്ഞുങ്ങളില്‍ പൊക്കിള്‍ക്കൊടി വീണുപോയ ശേഷവും പഴുപ്പ് വരാറുണ്ട്. നാല്‍പ്പാമരപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ചൂടാറിയശേഷം പഴുപ്പ് കാണുന്ന ഭാഗം കഴുകി വൃത്തിയാക്കിയാല്‍ മതി.
നിറം കിട്ടാന്‍
അച്ഛന്റെയും അമ്മയുടെയും സ്വാഭാവികനിറം തന്നെയായിരിക്കും കുഞ്ഞിനും. കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുമ്പായി കസ്തൂരിമഞ്ഞള്‍ തേങ്ങാപ്പാലിലരച്ച് ദേഹത്ത് മൃദുവായി തടവുന്നതും ഗുണം ചെയ്യും. ഏലാദികേരതൈലം, സുവര്‍ണക കേരതൈലം എന്നിവ തേച്ച് കുളിപ്പിക്കുന്നതും നല്ലതാണ്. രചന്യാദി ചൂര്‍ണം തേനില്‍ ചേര്‍ത്ത് കൊടുക്കുന്നതും ഗുണം ചെയ്യും.
മുലപ്പാല്‍ ഛര്‍ദിച്ചാല്‍
മുലപ്പാലിനൊപ്പം വായുവും അകത്തു കടക്കുന്നതുകൊണ്ടാണ് മിക്ക കുഞ്ഞുങ്ങളും ഛര്‍ദിക്കുന്നത്. അമ്മ ഇരുന്നശേഷം കുഞ്ഞിനെ മടിയില്‍ ചേര്‍ത്തുപിടിച്ച് അല്‍പം തല ഉയര്‍ത്തിപ്പിടിച്ചുവേണം മുലയൂട്ടാന്‍. ഈ സമയം അമ്മയുടെ വയറും കുഞ്ഞിന്റെ വയറും തൊട്ടുരുമ്മി നില്‍ക്കണം. ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കിടന്നുകൊണ്ട് മുലയൂട്ടരുത്. മുലയൂട്ടിക്കഴിഞ്ഞാല്‍ കുഞ്ഞിനെ തോളില്‍ കമഴ്ത്തിക്കിടത്തി സാവധാനം പുറത്തു തട്ടുക. കുട്ടി ഏമ്പക്കം വിടുന്നതുവരെ തോളില്‍ത്തന്നെ കിടത്തണം. ഇങ്ങനെയൊക്കെ ചെയ്താലും ചില കുഞ്ഞുങ്ങള്‍ക്ക് സ്വല്‍പം പാല്‍ മൂക്കിലൂടെയോ വായിലൂടെയോ പുറത്തു പോകും. നല്ല ജീരകം അരച്ച് സ്വല്‍പം നെയ്യും തേനും ചേര്‍ത്ത് കുഞ്ഞിന്റെ നാവില്‍ ഇടയ്ക്കിടെ കുറേശ്ശെ തേച്ചുകൊടുത്താല്‍ മതി.
കൃമിശല്യം
മധുരം കൂടിയ ഭക്ഷണം അധികം കഴിക്കുന്ന കുട്ടികളിലാണ് കൃമിശല്യം കൂടുതല്‍ കാണുക. കൃമിശല്യമുള്ളപ്പോള്‍ തൈര്, പാല്‍, ശര്‍ക്കര എന്നിവ ഒഴിവാക്കണം. കയ്പനീര് 10 മില്ലി സമം എള്ളെണ്ണ ചേര്‍ത്ത് കൊടുക്കുന്നത് കൃമിശല്യം ഒഴിവാക്കും. വിഴാലരി മോരില്‍ പുഴുങ്ങി അരച്ച് മോരില്‍ത്തന്നെ കലക്കി തിളപ്പിച്ചശേഷം ചെറുചൂടോടെ നല്‍കുന്നതും നല്ലതാണ്. കൃമിശല്യമുള്ളവര്‍ക്ക് കൃമിഘ്‌നവടിക ദിവസം ഒന്നുവീതം ഒരാഴ്ച കൊടുത്ത ശേഷം വയറിളക്കി കൃമികളെ നശിപ്പിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes