ടൂണ- മിക്സ്‌വെജ് കട്ട്ലെറ്റ്
By: Lekha Ramakrishnan

ടൂണ - 1 കാൻ 
ബീട്രൂറ്റ് -2 ചെറുത്‌ 
കാരറ്റ് -1
മഞ്ഞള പൊടി -കാൽ സ്പൂണ്‍
പെരുംജീരകം - കാൽ സ്പൂണ്‍
ഇഞ്ചി ,വെളുള്ളി ചതച്ചത്-1സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -2 എണ്ണം
കുരുമുളക് പൊടി -1 സ്പൂണ്‍
മല്ലിപൊടി-1 1 / 2 സ്പൂണ്‍
സവാള അരിഞ്ഞത് -2 ചെറുത്‌
വേപ്പില, ഉപ്പു എണ്ണ
ഉരുളകിഴങ്ങ് -ഒരു വലുത് (പുഴുങ്ങി പൊടിച്ചത് )

2 സ്പൂണ്‍ എണ്ണയിൽ, പെരുംജീരകം മൂപ്പിച്ച ശേഷം , സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചേർത്ത് ഇളക്കുക ഇതിലേക്ക്, കൈകൊണ്ടു ചെറുതായി പൊടിച്ച കാൻട് ടൂണ ചേര്ക്കുക.മഞ്ഞൾ , കുരുമുളക് ,മല്ലി പൊടികൾ,വേപ്പില ചേര്ക്കുക.ഗ്രേറ്റ് ചെയ്ത വെജ്സ് ചേര്ത്ത ശേഷം , ആവശ്യത്തിന് ഉപ്പ്,ഗരം മസാല, ചേർത്ത് ടൂണ നന്നായി മൊരിയിച്ചു എടുക്കുക. ഇതിലേക്ക് പുഴ്ങ്ങി പൊടിച്ച ഉരുളകിഴങ്ങ് ചേർത്ത് മിക്സ്‌ ചെയ്യുക . ചൂടാരുബോൾ ചെറിയ ഉരുളകൾ ആയി എടുത്ത് ഷേപ്പ് ചെയ്ത ശേഷം ,മുട്ടവെള്ളയിലോ (കോണ്‍ ഫ്ലോർ വെള്ളത്തിൽ കലക്കിയതിലൊ )മുക്കിയ ശേഷം, ബ്രഡ് ക്രംസിൽ മുക്കി ഫ്രൈ ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post