ടൂണ- മിക്സ്വെജ് കട്ട്ലെറ്റ്
By: Lekha Ramakrishnan
ടൂണ - 1 കാൻ
ബീട്രൂറ്റ് -2 ചെറുത്
കാരറ്റ് -1
മഞ്ഞള പൊടി -കാൽ സ്പൂണ്‍
പെരുംജീരകം - കാൽ സ്പൂണ്‍
ഇഞ്ചി ,വെളുള്ളി ചതച്ചത്-1സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -2 എണ്ണം
കുരുമുളക് പൊടി -1 സ്പൂണ്‍
മല്ലിപൊടി-1 1 / 2 സ്പൂണ്‍
സവാള അരിഞ്ഞത് -2 ചെറുത്
വേപ്പില, ഉപ്പു എണ്ണ
ഉരുളകിഴങ്ങ് -ഒരു വലുത് (പുഴുങ്ങി പൊടിച്ചത് )
2 സ്പൂണ്‍ എണ്ണയിൽ, പെരുംജീരകം മൂപ്പിച്ച ശേഷം , സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചേർത്ത് ഇളക്കുക ഇതിലേക്ക്, കൈകൊണ്ടു ചെറുതായി പൊടിച്ച കാൻട് ടൂണ ചേര്‍ക്കുക.മഞ്ഞൾ , കുരുമുളക് ,മല്ലി പൊടികൾ,വേപ്പില ചേര്‍ക്കുക.ഗ്രേറ്റ് ചെയ്ത വെജ്സ് ചേര്‍ത്ത ശേഷം , ആവശ്യത്തിന് ഉപ്പ്,ഗരം മസാല, ചേർത്ത് ടൂണ നന്നായി മൊരിയിച്ചു എടുക്കുക. ഇതിലേക്ക് പുഴ്ങ്ങി പൊടിച്ച ഉരുളകിഴങ്ങ് ചേർത്ത് മിക്സ് ചെയ്യുക . ചൂടാരുബോൾ ചെറിയ ഉരുളകൾ ആയി എടുത്ത് ഷേപ്പ് ചെയ്ത ശേഷം ,മുട്ടവെള്ളയിലോ (കോണ്‍ ഫ്ലോർ വെള്ളത്തിൽ കലക്കിയതിലൊ )മുക്കിയ ശേഷം, ബ്രഡ് ക്രംസിൽ മുക്കി ഫ്രൈ ചെയ്യുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes