ഓഫറില്‍ കുറച്ചധികം മത്തി കിട്ടി smile emoticon എന്തായാലും മത്തിയില്‍ പരീക്ഷണം നടത്തി നോക്കുന്നു. അങ്ങിനെ , സംഭവം മത്തിയാണെങ്കിലും ഒരു സ്റ്റാര്‍ ഡിഷ് തന്നെ ആയി ഉണ്ടാക്കി വന്നപ്പോള്‍ ... മത്തി റോസ്റ്റ് .... ഉണ്ടാക്കുന്നതെങ്ങിനെ ആണെന്ന് നോക്കാം
By : Indu Jaison
ചേരുവകള്‍
... മത്തി -8 എണ്ണം
സവാള -2
ഇഞ്ചി വെളുതുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 4-5
കുരുമുളക് ചതച്ചത് – ഒന്നര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
ഉലുവപൊടി – ¼ ടീസ്പൂണ്‍
കറിവേപ്പില, ഉപ്പു ,എണ്ണ – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി കഴുകിയതിനു ശേഷം ഇരു വശവും വരയുക
ഇതിലേക്ക് അര ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുതുള്ളി പേസ്റ്റ്, ഉപ്പു, മഞ്ഞള്‍പൊടി, ഉലുവപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളക് ചതച്ചത് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്കുക.
അതിനു ശേഷം ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് മീന്‍ വറുത്തു മാറ്റി വെയ്ക്കുക
ഇനി മസാല തയ്യാറാക്കുന്നതിനായി അതേ എണ്ണയില്‍ തന്നേ കറിവേപ്പില, പച്ചമുളക്,സവാള ഇഞ്ചി ,വെളുതുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക.
അതിലേക്ക് ബാക്കി ഇരിക്കുന്ന കുരുമുളക് ചതച്ചത്,ഉപ്പു, എന്നിവ
ചേര്‍ത്ത് നന്നായി വീണ്ടും വഴറ്റുക .
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക .
പൊടിഞ്ഞു പോകാതെ നോക്കണം. 5 മിനുട്ട് മൂടി വച്ചു ചെറുതീയില്‍ വയ്ക്കുക.
മസാല എല്ലാം മീനില്‍ പിടിക്കുന്നതിനു വേണ്ടിയാണു .
അതിനു ശേഷം തീ അണക്കാം.
രുചികരമായ മത്തി റോസ്റ്റ് തയ്യാര്‍ .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes