കോളി ഫ്ലവർ മസാല
By: Sherin Mathew
By: Sherin Mathew
കോളി ഫ്ലവർ കറി വെക്കാൻ എടുത്താൽ ഒരു ആശയകുഴപ്പം ഇല്ലാത്തവർ ചുരുക്കമാണ് - തോരൻ വെക്കണോ കറി വെക്കണോ? തേങ്ങ അരച്ച് വെക്കണോ അതോ ഇറച്ചി മസാല ചേർത്ത് വെക്കണോ - ചാറ് വേണോ അതോ പിരളൻ മതിയോ - ഇന്നാ ഇനി മുതൽ മറ്റൊരു ആശയകുഴപ്പം കൂടി ഇരിക്കട്ടെ - കോളി ഫ്ലവർ ഖോർമ മസാലയിൽ എങ്ങിനെയുണ്ട് എന്ന് നോക്കൂ.
നിങ്ങളെ പോലെ തന്നെ അടുക്കളയിൽ മണിക്കൂറു കണക്കിന് സമയം ചിലവാക്കുന്നത് എനിക്കും ഇഷ്ടമല്ല - നമ്മുക്ക് പടം ഷോലെ ആവണം പക്ഷെ അച്ഛനുറങ്ങാത്ത വീടിന്റെ ബട്ജെറ്റും - തീരെ കുറച്ചു സമയം ചിലവാക്കി മേശപുറത്ത് വരുമ്പോൾ ഹിറ്റ് ആയിരിക്കണം - ഇത്രെയൊക്കെ ഉള്ളൂ എന്റെ ചെറിയ ആഗ്രഹം
എല്ലാത്തിനും ഒരു ഗണിതശാസ്ത്രം (MATHS ) ഉണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു - തയ്യാറെടുപ്പോടു കൂടി പടി പടിയായി ചെയ്താൽ ഏതു ജോലിയും നിസ്സാരം ആണ് - തുടങ്ങാം?
ആദ്യം 20 കശുവണ്ടി എടുത്ത് അല്പം വെള്ളത്തിൽ ഇട്ടു വെക്കുക - അവിടെ ഇരുന്നു ഒന്ന് കുതിരട്ടെ
ഇനി കോളി ഫ്ലവർ - 15-20 പൂക്കൾ ഇരിക്കട്ടെ
നല്ല വലിയ പൂക്കളായി അടർത്തി എടുക്കുക - ഇതും അല്പം ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ ഇട്ടു മാറ്റി വെക്കുക - ഇത് എന്തിനാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം.
നല്ല വലിയ പൂക്കളായി അടർത്തി എടുക്കുക - ഇതും അല്പം ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ ഇട്ടു മാറ്റി വെക്കുക - ഇത് എന്തിനാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം.
ഒരു മീഡിയം ഉരുള കിഴങ്ങ് എടുത്തു ചെറിയ ചതുര കഷണങ്ങളായി മുറിച്ചു കഴുകി വാരി വെള്ളം തോര്തി എടുത്ത് ഒരു ചീനച്ചട്ടിയിൽ 1/2 കപ്പ് സണ്ണ്‍ഫ്ലവർ ഓയിൽ ഒഴിച്ച് വറുക്കാനിടുക
ഉരുള കിഴങ്ങ് വറക്കുന്ന സമയത്ത് ഒരു വലിയ സവാള എടുത്ത് ചെറുതായി നുറുക്കി വെക്കുക.
ഇടക്ക് ഉരുളക്കിഴങ്ങ് കരിയാതെ ഇളക്കി തിരിച്ചും മറിച്ചുമൊക്കെ ഇട്ടോണം
കോളി ഫ്ലവർ ഉലച്ചു കഴുകി ഒരു അരിപ്പയിൽ വെള്ളം വാലാൻ വെക്കുക.
ഇനി ഒരു ചെറിയ കഷണം ഇഞ്ചി + 4 വെളുത്തുള്ളി (വലുത്) അരച്ച് എടുക്കുക - 2 ടീസ്പൂണ്‍ ഉണ്ടാവണം
ഉരുളകിഴങ്ങ് കോരി മാറ്റി അതിലേക്കു തോർന്ന കോളി ഫ്ലവർ വറുക്കാനിടുക
ഈ സമയം കശുവണ്ടി വെള്ളം ഊറ്റി കളഞ്ഞു ചട്ണി ജാറിൽ ഇടുക - കൂടെ ഒരു വലിയ തക്കാളി കൂടി അരിഞ്ഞു ഇട്ടു അരക്കുക
(ആദ്യം പകുതി കശുവണ്ടിയും തക്കാളിയും ഇട്ടു കറക്കുക പിന്നെ ബാക്കി തക്കാളിയും കശുവണ്ടിയും ഇടുക - ഇങ്ങനെ ചെയ്താൽ അരക്കുമ്പോൾ തക്കാളിചാർ തറച്ചക്രം കത്തിച്ചപോലെ നിങ്ങള്ടെ ദേഹത്തും ചുറ്റിനും തെറിച്ചു വീഴാതെ ഇരിക്കും (ഐഡിയ പറഞ്ഞു തരുന്നതിനു വേറെ കാശ് തന്നോണം)
കോളി ഫ്ലവർ ഇളക്കി ഇടാൻ മറക്കണ്ട
ഫ്ലവർ മൂക്കുന്ന സമയത്ത് 1/2 ടി കപ്പ് തൈര് നന്നായി അടിച്ചു വെക്കുക.
ഇത്തിരി മല്ലിയില അരിഞ്ഞു വെക്കുക - 2 ടേബിൾ സ്പൂണ്‍
ഫ്ലവർ ഒരു ഗോള്ടെൻ ബ്രൌണ്‍ പൊട്ടുകളോടെ മൂത്താൽ കോരി മാറ്റുക
അതെ എണ്ണയിൽ (ആവശ്യത്തിനു എണ്ണ - 3 ടേബിൾ സ്പൂണ്‍ - ബാക്കി ഊറ്റി മാറ്റുക) ഒരു ബേ ലീഫ് ഇട്ടു മൂപ്പിക്കുക
പിറകെ 1 ടി സ്പൂണ്‍ പെരുംജീരകം ഇടുക
ഇനി അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി + അല്പം ഉപ്പു ഇട്ടു വഴറ്റുക - ഉള്ളി ഗോള്ടെൻ ബ്രൌണ്‍ ആവട്ടെ
ഉള്ളി മൂത്താൽ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക - പിന്നീട് താഴെ പറയുന്നവ ചേര്ക്കുക
1 ടി സ്പൂണ്‍ മുളക് പൊടി
2 ടി സ്പൂണ്‍ മല്ലി പൊടി
1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി
1/2 ടി സ്പൂണ്‍ ഗരം മസാല
2 ടി സ്പൂണ്‍ മല്ലി പൊടി
1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി
1/2 ടി സ്പൂണ്‍ ഗരം മസാല
ഇത് കരിയാതെ തീ കുറച്ചു ഇളക്കി മൂപ്പിക്കുക - ഇനി ഇതിലേക്ക് കശുവണ്ടി + തക്കാളി അരച്ചത് ചേര്ക്കുക - ഉപ്പുണ്ടോ എന്ന് നോക്കിക്കോണം
ചെറിയ തീയിൽ ഒന്ന് എണ്ണ തെളിയട്ടെ - എണ്ണ തെളിഞ്ഞാൽ അടിച്ച തൈരും വറുത്ത കിഴങ്ങും ചേർത്ത് മൂടി വെച്ച് ചെറു തീയിൽ വേവിക്കുക - അല്പം കൂടി വെള്ളം വേണമെങ്കിൽ ചേർക്കാം.
ഒരു ഫോര്ക് കൊണ്ട് കിഴങ്ങ് പാകം ആയോ എന്ന് നോക്കുക. ഇപ്പോൾ ചാറ് ഏകദേശം കുറുകി കാണും
ഇനി കോളി ഫ്ലവർ കൂടി ഇതിലേക്ക് ചേർത്ത് ഇളക്കി 3 മിനിറ്റ് മൂടി വെച്ച് ചെറു തീയിൽ വേവിക്കുക.
ശേഷം തീ അണച്ച് മല്ലിയില തൂവി വിളമ്പുക
Enjoyy!!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes