മസൂര്‍പാക്ക്

കടലമാവ് ഒരു കപ്പ്
നെയ്യ് രണ്ട് കപ്പ്
പഞ്ചസാര മൂന്ന് കപ്പ്...

ചുവടുകട്ടിയുള്ള പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക.

ഇളം പാവാകുമ്പോള്‍ അതില്‍ കുറച്ച് നെയ്യൊഴിച്ച് കടലമാവ് കുറേശ്ശെയായി കട്ട തട്ടാതെ വിതറി ഇളക്കിക്കൊണ്ടിരിക്കുക.

നെയ്യും കുറേശ്ശെയായി ഒഴിച്ച് പതഞ്ഞ് പൊങ്ങി പിരിഞ്ഞുവരുമ്പോള്‍ വാങ്ങി നെയ്യ് പുരട്ടിയ പരന്ന പാത്രത്തില്‍ ഒഴിച്ച് നിരത്തുക.

ചൂടോടെ ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചുവെക്കുക. നന്നായി തണുത്തശേഷം ഉപയോഗിക്കാം.

നെയ്യിന്റെ കൂടെ കുറച്ച് ഡാല്‍ഡയും ചേര്‍ക്കാം.

നെയ്യ്, പഞ്ചസാര എന്നിവ അളവ് കുറച്ചും മൈസൂര്‍പാക്ക് തയ്യാറാക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم