ശടപടേ ശടപടേ എന്നൊരു തക്കാളി കൂട്ട്
By: Sherin Mathew
ഓഫീസിൽ നിന്നും ആനേ തിന്നാനുള്ള വിശപ്പുമായി വീട്ടിൽ വന്നു ഇനി എന്തൊരു കറി വച്ചാൽ രണ്ടു സ്ലൈസ് ബ്രെഡ് എങ്കിലും തട്ടാം എന്ന് ആലോചിച്ചു നോക്കിയപ്പോഴാണ് തക്കാളി കറി (റ്റുമാറ്റോ റോസ്റ്റ്) ഓർമ വന്നത്
...

ഒരു അഹങ്കരോം ഇല്ലാത്ത ഒരു കറി - റെസിപി ഇതാ
തക്കാളി - 2 സാമാന്യം വലുത് - അരിഞ്ഞത്
സവാള - 2 എണ്ണം കനം കുറച്ചു അരിഞ്ഞത്
വെളുത്തുള്ളി - 2 വലിയ അല്ലി നീളത്തിൽ അരിഞ്ഞത് (1 ടി സ്പൂണ്‍)
ഇഞ്ചി - ചെറിയ കഷണം അരിഞ്ഞത് (1 ടി സ്പൂണ്‍)
പച്ചമുളക് - 4 അല്ലെങ്കിൽ 5 എണ്ണം അരിഞ്ഞത് (അവനവന്റെ അവസ്ഥയ്ക്കും എരിവിനോടുള്ള ബഹുമാനത്തിനും പാകത്തിന് - ഞാൻ ഒരു 5 എണ്ണം വരെ അറഞ്ഞു തള്ളി)
മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
മുളക്പൊടി - 1 ടി സ്പൂണ്‍ (കാശ്മീരി - കൊല്ല മുളക്പൊടി ഇട്ടു പച്ചമുളകും കാച്ചിയിട്ട് എന്നോട് വഴക്കിനു വരല്ലേ)
പെരുംജീരകം പൊടിച്ചത് - 1 ടി സ്പൂണ്‍
ഉപ്പു പാകത്തിന്
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍ + 1 ടേബിൾ സ്പൂണ്‍
കടുക്
കറിവേപ്പില - 2 തണ്ട്
മല്ലിയില - 1 ടേബിൾ സ്പൂണ്‍
യുദ്ധം തുടങ്ങാം
ആദ്യം ഒരു ചീനച്ചട്ടി അടുപ്പത് വെച്ച് 2 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഒരു തണ്ട് കറിവേപ്പിലയും ഊരി ഇടുക. പിറകെ സവാള അരിഞ്ഞതും അതിനു വേണ്ട ഉപ്പും ഇട്ടു നല്ല തീയിൽ നന്നായി ഇളക്കി തീ താഴ്ത്തി മൂടി വെച്ച് വഴന്നു വരാൻ വെക്കുക.
ഈ സമയം ആണ് ഞാൻ ബാക്കിയുള്ള സാധനസാമഗ്രികൾ ഒക്കെ ഒരുക്കിയത് - എന്റെ ഒരു കാര്യേ
ഇനി മൂടി തുറന്നു അതിലേക്കു വെളുത്തുള്ളി ഇഞ്ചി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി വീണ്ടും മൂടി വെച്ച് വേവിക്കുക - തീ തീരെ കുറവ് മതി.
ഇനി മഞ്ഞള്പൊടി മുളക്പൊടി എന്നിവ ചേർത്ത് ഇളക്കാം - തീ ഇത്തിരി കൂട്ടാം.
എണ്ണ തെളിഞ്ഞു തുടങ്ങിയാൽ ഇതിലേക്ക് തക്കാളി ചേർത്ത് താഴെ കിടക്കുന്ന ഉള്ളി മേലേക്ക് ഒന്ന് ഇളക്കി തക്കാളിയുടെ മേലേക്ക് ഇട്ടു ചെറു തീയിൽ മൂടി വെച്ച് ആവി കേറ്റുക. ഇനി മൂടി തുറന്നു തീ കുറച്ചു പെരുംജീരകം പൊടിച്ചത് ആവശ്യത്തിനു ഉപ്പു, കറിവേപ്പില ഒരു തണ്ട് പച്ചമുളക് അരിഞ്ഞത് എന്നിവ കൂടി ഇട്ടു എല്ലാം ഒന്ന് പയ്യെ ഇളക്കി ചേര്ക്കുക. തീ ഓഫാക്കി 1 ടേബിൾ സ്പൂണ്‍ പച്ച വെളിച്ചെണ്ണ + മല്ലിയില എന്നിവ ചേർത്ത് ഇളക്കി ശടപടേ ശടപടേ എന്ന് തട്ടാം
Enjoy!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes