മുട്ട റോസ്റ്റ്
By: Indu Jaison
മുട്ട പുഴുങ്ങിയത് – 4 എണ്ണം
സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് - മൂന്ന്
പച്ച മുളക് നീളത്തില്‍ കീറിയത് -രണ്ടെണ്ണം
കറിവേപ്പില -രണ്ട് തണ്ട്
തക്കാളി നീളത്തില്‍ കീറിയത് - ഒരു വലുത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
ചിക്കന്‍ മസാല - 1 ടീസ്പൂണ്‍
എണ്ണ ,ഉപ്പ് , കടുക് , വെള്ളം – ആവശ്യത്തിനു
പാകം ചെയ്യുന്ന രീതി
ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുക് , കറിവേപ്പില എന്നിവ താളിച്ചതിനു ശേഷം ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി, സവാള എന്നിവ നന്നായി വഴറ്റുക.
ഇതിലേക്ക് തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക .
അതിനു ശേഷം ഇതിലേക്ക് മസാലകള്‍ എല്ലാം ചേര്‍ത്തു നന്നായി യോജിപ്പിച്ച് വഴറ്റുക.
കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ചതിനു ശേഷം പുഴുങ്ങിയ മുട്ട രണ്ടായി കീറി ഇതിലേക്ക് ഇട്ടു പതുക്കെ ഇളക്കിയെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم