വിശന്നിരിക്കുമ്പോള്‍ ഒരു കൊടും ചതി ഇരിക്കട്ടെ :)
By : Sherin Mathew
പലതരം മീൻ പീരകൾ വെക്കുന്നതല്ലേ - ഇത് കൂടി ഒന്ന് കാച്ചി നോക്കൂ
നെത്തോലി - 150 ഗ്രാം (3 പിടി)
1/4 മുറി തേങ്ങ തിരുമ്മിയതിൽ 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി, 2 ടി സ്പൂണ്‍ മുളക്പൊടി, 8 കൊച്ചുള്ളി, ഒരു ചെറിയ മുറി ഇഞ്ചി, 4 വെളുത്തുള്ളി (ഞങ്ങൾ തിരോന്തോരംക്കാർക്ക് ഇഞ്ചി വെളുത്തുള്ളി ഒന്നും അങ്ങിനെ വേണ്ട) ഒരു നെല്ലിക്ക വലിപ്പത്തിൽ വാളൻപുളി (പിഴുപുളി) 1/4 ടി സ്പൂണ്‍ ഉലുവ മൂപ്പിച്ചത്. 1 തണ്ട് കറിവേപ്പില - ഇത്രയും ഒന്ന് ഒതുക്കി എടുത്ത് ചട്ടിയിൽ ഇത്തിരി എണ്ണ ഒഴിച്ച് കടുകും കൊച്ചുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു അതിലേക്കു അരപ്പും മീനും ആവശ്യത്തിനു ഉപ്പും ചേർത്ത് അടുപ്പത്ത് വെക്കുക
വെള്ളം തീരെ കുറവ് മതി - മീനിൽ നിന്നും വെള്ളം ഇറങ്ങും - പിന്നെ നെത്തോലി അല്ലേ? പോരെങ്കിൽ കുടംപുളി വെന്തു ഇറങ്ങുവേം വേണ്ട.
ചെറുതീയിൽ നല്ലോണം പറ്റിച്ചു തോർത്തി മൊരിച്ച് എടുക്കുക - സ്പൂണ്‍ ഇട്ടു ഇളക്കി മീൻ പൊടിച്ചു കളയാതെ ശ്രദ്ധിക്കണം - വെറുതെ ചട്ടി കൈയ്യിലെടുത്തു കുടഞ്ഞു യോജിപ്പിച്ചാൽ മതി
വളന്പുളിക്ക് പകരം മാങ്ങാ/ഇരുമ്പൻ പുളി (പുളിഞ്ചിക്ക) എന്നിവ ചേർക്കാം
കടുക് പൊട്ടിച്ചു അരപ്പ് ചേര്ക്കുന്നതിന് പകരം അരപ്പും മീനും വെന്ത ശേഷം പച്ച വെളിച്ചെണ്ണയും ഉലുവ മൂപ്പിച്ചു പൊടിച്ചതും ചേർക്കാം
എന്തിട്ടില്ലേലും ഒരു തണ്ട് കറിവേപ്പില കൂടി ഇട്ടോണം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes