ടി.വി കൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് കൊറിക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ബേക്കറികളിലെ കുപ്പികളില്‍ ദിവസങ്ങളായി കിടക്കുന്ന വിഭവങ്ങളെ മാറ്റി, രുചിയോടെ കറുമുറു കൊറിക്കാന്‍ ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്നാക്കാണ് ഡയമണ്ട് കട്ട്
ഡയമണ്ട് കട്ട്
By: Indu Jaison
ചേരുവകള്‍:
...
മൈദപ്പൊടി - ഒരു കപ്പ്‌
ഗോതമ്പ് പൊടി - ഒരു കപ്പ്‌
കോഴിമുട്ട പതപ്പിച്ചത് -ഒരെണ്ണം
പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്‌
ബേക്കിംഗ് പൌഡര്‍ - അര ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -പാകത്തിന്
തയാറാക്കുന്ന വിധം:
ഗോതമ്പ് പൊടി- മൈദപ്പൊടി എന്നിവയില്‍ മുട്ട അടിച്ചു പതപ്പിച്ചതും ഉപ്പും, പഞ്ചസാരയും, ബേക്കിംഗ് പൌഡറും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അതിലേക്ക് അല്‍പാല്‍പമായി വെള്ളം ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ച് വലുതാക്കി പരത്തുക. പരത്തിയത് ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുത്ത് തിളക്കുന്ന വെളിച്ചെണ്ണയില്‍ വറുത്തുകോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم