...
ചക്കക്കുരു – മുരിങ്ങാക്കായ തീയ്യല്‍
By: Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍
...
ചക്കക്കുരു നീളത്തില്‍ അരിഞ്ഞത് – 1 കപ്പു
മുരിങ്ങാക്കായ് നീളത്തില്‍ മുറിച്ചത് – 3 എണ്ണം
ചുവന്നുള്ളി – 20 എണ്ണം
വെളുത്തുള്ളി – 3-4 എണ്ണം
മുളക് പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
പെരും ജീരകം – ½ ടീസ്പൂണ്‍
തേങ്ങ – ½ മുറി ചിരവിയത്
വാളന്‍പുളി – ഒരു നെല്ലിക്കാ വലുപ്പത്തില്‍
വറ്റല്‍ മുളക് - 3-4 എണ്ണം
കടുക്
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
കഴുകി വാരിയെടുത്ത ചക്കക്കുരു, ആവശ്യത്തിനു ഉപ്പും , വെള്ളവും ചേര്‍ത്തു വേവിക്കുക.
പകുതി വേവ് ആകുമ്പോള്‍ മുരിങ്ങാക്കായ് ചേര്‍ത്ത് വേവിച്ചു മാറ്റി വെക്കുക.
വാളന്‍ പുളി അര ഗ്ലാസ് വെള്ളത്തില്‍ കുതിരാന്‍ ഇട്ടു വെക്കുക.
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ കുറച്ചു എണ്ണയൊഴിച്ച് 10-12 ചുവന്നുള്ളി , വെളുത്തുള്ളി എന്നിവ മൂപ്പിച്ചു , അതിലേക്കു ചിരവി വെച്ചിരിക്കുന്ന തേങ്ങ ഇട്ടു ചെറു തീയില്‍ തുടരെ ഇളക്കി വറുക്കുക.
ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, പെരും ജീരകം എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തീ ഓഫ് ചെയ്തു തണുക്കാന്‍ അനുവദിക്കുക.
ഇതിനു ശേഷം വെള്ളം ചേര്‍ക്കാതെ ഈ കൂട്ട് മിക്സറില്‍ അരച്ചെടുക്കുക.
ഈ കൂട്ട് വേവിച്ചു വെച്ചിരിക്കുന്ന ചക്കക്കുരു, മുരിങ്ങാക്കായ് മിശ്രിതത്തിലേക്ക് ചേര്‍ത്തു ആവശ്യത്തിനു വെള്ളവും, പുളി പിഴിഞ്ഞ വെള്ളവും ഒഴിച്ച് ( വെള്ളം കൂടിപ്പോകരുത് ) തിളപ്പിക്കുക. ഉപ്പു പോര എങ്കില്‍ വീണ്ടും ചേര്‍ക്കാം .
ഒരു ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കടുക് , വറ്റല്‍ മുളക് , കറിവേപ്പില , ബാക്കിയിരിക്കുന്ന ചുവന്നുള്ളി എന്നിവ താളിച്ചു കറിയിലേക്ക് ചേര്‍ക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes