പുട്ടും വറുത്തരച്ച കടലകറിയും
By: Sherin Mathew
പിന്നിൽ നിന്നും ഒരുപാടു കുത്ത് കിട്ടി ഇന്ന് ഒരുവലിയ നിലയിലായ പാവം പുട്ടും വറുത്തരച്ച കടലകറിയും
...കടല - 1 1/2 ടി കപ്പ് തലേ ദിവസമേ വെള്ളത്തിലിട്ടു കുതിർത്തു തയ്യാറാക്കി വക്കുക
തേങ്ങ പൂളിയത് - 4 എണ്ണം ചെറുതായി അരിഞ്ഞു വെക്കുക
കൊച്ചുള്ളി - 2 പിടി (15-20 രണ്ടോ മൂന്നോ ആയി കീറിയത്)
പച്ചമുളക് - 3 എണ്ണം നെടുകെ കീറിയത്
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 4-5 എണ്ണം
ഗരം മസാല - 1/4 ടി സ്പൂണ്‍
കറിവേപ്പില
ഉപ്പ് - ആവശ്യത്തിനു
ഒരു കൂക്കെരിൽ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തെങ്ങകൊത്ത് ഒന്ന് മൂപ്പിച്ചു അതിലേക്കു ഉള്ളി വെളുത്തുള്ളി ഇഞ്ചി കറിവേപ്പില പച്ചമുളക് എന്നിവ വഴറ്റി ഉപ്പും ഗരം മസാലയും ഇട്ടു കടല ആവശ്യത്തിനു വെള്ളവുമായി ഒരു 8 വിസിൽ വരെ വേവിക്കുക (നിങ്ങളുടെ കൂക്കെരിന്റെ അഹങ്കാരവും വലിമയും എന്നേക്കാൾ നിങ്ങള്ക്ക് തിട്ടമല്ലേ?). തീ ഓഫാക്കി പ്രെഷർ പോവാൻ വെക്കുക.
ഇനി തേങ്ങ വറുക്കാം
ഒരു കപ്പ് തിരുമ്മിയ(ചിരണ്ടിയ/ചുരണ്ടിയ) തേങ്ങ ഒരു പാനിൽ ഗോള്ടെൻ ബ്രൌണ്‍ നിറത്തിൽ വറന്ന് വരുമ്പോൾ അതിലേക്കു 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി, 1 ടി സ്പൂണ്‍ മുളക്പൊടി, 21/2 ടി സ്പൂണ്‍ മല്ലിപൊടി 1/2 - 3/4 ടി സ്പൂണ്‍ പെരുംജീരകം എന്നിവയുമായി നന്നായി കരിയാതെ വറുത്തു എടുക്കുക - ഇനി ഇത് നല്ല മയത്തിൽ വെള്ളമില്ലാതെ അരച്ച് എടുക്കുക.
കൂക്കെർ തുറന്നു അരപ്പ് കടലയിലേക്ക് ചേര്ക്കുക.വേണമെങ്കിൽ ഒരു തക്കാളി കൂടി മുറിച്ചിടാം - നാടൻ കറി വെക്കുമ്പോൾ ഞാൻ എപ്പോഴും തക്കാളി ഒഴിവാക്കും
ഇനി ഒട്ടും കുറവും ഉപേക്ഷയും കൂടാതെ കൊച്ചുള്ളിയും കറിവേപ്പിലയും ഉണക്കമുളകും ഒക്കെ കൂട്ടി നല്ലതായി ഒന്ന് കടുക് താളിച്ച് ചേർത്തേ! തീ അണക്കുന്നതിന് മുന്നേ ഒരു നുള്ള് ഗരം മസാല കൂടി കടുക് വറുത്തതിന്റെ കൂടെ ചേർത്ത് കറിയിലേക്ക് താളിച്ചാൽ രുചിയും മണവും കൂടും.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes