ഒരു സിമ്പിള്‍ ദാല്‍ മഖനി റെസീപി: 
By:സജിന പടിഞ്ഞാറ്റയിൽ

ഉഴുന്ന് (തൊലി കളയാത്ത മുഴുവന്‍ ഉഴുന്ന്) - 1 കപ്പ്‌ (തലേ ദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വെക്കണം)
തക്കാളി - 1 
ഉള്ളി അരിഞ്ഞത് - 1 കപ്പ്‌ 
 ഇഞ്ചി കുനുകുനെ അരിഞ്ഞത് - 1 സ്പൂണ്‍ 
 ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - 1 സ്പൂണ്‍ 
 വെണ്ണ - 1/4 കപ്പ്‌ 
 ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എല്ലാം വേണം. കൃത്യമായ അളവ് എന്താന്നു ചോദിച്ചാല്‍ frown emoticon 
ഓപ്ഷണല്‍ ഐറ്റംസ്: ഗ്രാമ്പൂ (3-4 എണ്ണം), കറുവപ്പട്ട (ഒരു കുഞ്ഞു കഷ്ണം), വഴനയില -2, കാര്‍ഡമം-1 

കുതിര്‍ത്തു വച്ച ഉഴുന്ന് കഴുകി പ്രഷര്‍ കുക്കെറില്‍ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് ചൂളം വിളിക്കുന്ന സാധനം മേലെ ഫിറ്റ്‌ ചെയ്തു അടുപ്പത് വെക്കുക. ഒരു 5-6 ചിന്നം വിളി കഴിഞ്ഞാ ഓഫാക്കിക്കോ. ഇതിനിടയില്‍, ഉള്ളി, ഇഞ്ചി അരിഞ്ഞത് കുറച്ചു എണ്ണയില്‍ വഴറ്റുക. ഉള്ളി ഇത്തിരി പാകമാകുമ്പോ തക്കാളി അരിഞ്ഞതും കൂടെ ചേര്‍ത്ത് അതില്‍ പാകത്തിന് ഉപ്പ്, രണ്ടു നുള്ള് മഞ്ഞള്‍പ്പൊടി, രണ്ടു സ്പൂണ്‍ മല്ലിപ്പൊടി, എരിവിനു അനുസരിച്ച് മുളകുപൊടി (ഞാന്‍ അധികം മുളകുപൊടി ചേര്‍ക്കാറില്ല, പകരം പച്ചമുളക് കീറിയിടും അല്ലെങ്കില്‍ മുളകുപൊടിയും കുരുമുളക്പൊടിയും 50-50 ആക്കും.) എന്നിവ ചേര്‍ത്തു നല്ലപോലെ വഴറ്റുക. ഒരു 10 മിനുട്സ് പാത്രം അടച്ചു വെച്ച് ലോ ഫ്ലെയിമില്‍ ചൂടാക്കുക. അപ്പൊ നല്ല ജ്യൂസി മസാല ആകും. ഇനി ഇതിനകത്തോട്ടു വേവിച് വച്ച ഉഴുന്ന് ഇട്ടു, ആവശ്യമെങ്കില്‍ ഇത്തിരി വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കണം. നല്ല പോലെ തിളച്ചു, ഉഴുന്നുമണികള്‍ എല്ലാം മസാലയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോ വെണ്ണ ചേര്‍ക്കുക.(രണ്ടു സ്പൂണ്‍ വെണ്ണ മാറ്റി വെക്കണം.) വെണ്ണ മൊത്തമായി അലിഞ്ഞു ചേര്‍ന്ന് കഴിഞ്ഞാല്‍ ഒന്നുടെ ഉപ്പു നോക്കുക, കുറവായിരിക്കും...അപ്പൊ ലേശം കൂടെ ഉപ്പു ചേര്‍ത്തു ഗ്യാസ് ഓഫ്‌ ചെയ്യുക. ഇനി മാറ്റിവച്ച രണ്ടു സ്പൂണ്‍ വെണ്ണ ചൂടാക്കി, അതില്‍ നീളത്തില്‍ അരിഞ്ഞു വച്ച ഇഞ്ചി മൂപ്പിച്ചു കറിയില്‍ ചേര്‍ക്കുക. മല്ലിയില തൂവി, ചൂടോടെ വിളമ്പാം  

NB: ഒറിജിനല്‍ റെസിപ്പിയില്‍  രാജമ്മ, രാജപ്പന്‍ തുടങ്ങി കൊറേ ആളുകളെ ചേര്‍ക്കാന്‍ പറയുന്നുണ്ട്. ഇതൊന്നും ഇവിടത്തെ അന്തേവാസികള്‍ക്ക് വല്ല്യ ഇഷ്ടല്ല. അല്ലേലും എന്തും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കുന്നതില്‍ ആണല്ലോ ഒരു കുക്കെറിന്റെ വിജയം.  കൂടാതെ അതിനകത്ത് ഓപ്ഷണല്‍ ഐറ്റംസ് ആയ ഗ്രാമ്പൂ, കറുവപ്പട്ട , വഴനയില, കാര്‍ഡമം ഒക്കെ ചേര്‍ക്കാന്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍, ഇതൊക്കെ ഒന്ന് ചൂടാക്കിയിട്ടു വേണം ഉള്ളിയും ഇഞ്ചിയും വഴറ്റാന്‍ തുടങ്ങാന്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم