പൂരിയും കിഴങ്ങ് ഭാജിയും
By: Sherin Mathew
3 കപ്പ് ഗോതമ്പ് മാവ് (ആട്ട) + 1 ടേബിൾ സ്പൂണ്‍ നെയ്യ് + ഉപ്പു + വെള്ളം
നന്നായി കുഴച്ചു ഉരുട്ടി വെക്കുക. തൊട്ടാൽ വെണ്ണപോലെ ഇരിക്കണം
ഇനി ചെറിയ ഉരുളകൾ ഉരുട്ടി പരത്തി എണ്ണയിൽ വറുത്തു കോരാം.
മൈദയോ, സോഡായോ, റവയോ ഒന്നും ചേർത്തിട്ടില്ല - അതിന്റെ ആവശ്യവും ഇല്ല - നല്ല ചൂടുള്ള എണ്ണയിൽ തന്നെ വറുക്കാൻ ഇടുക - ഒരു വശം കുമിളക്കുമ്പോൾ കരിയാതെ തിരിച്ചിട്ടു വറുക്കുക - തീ ക്രമീകരിക്കുക.
മാവിൽ മുക്കി പരത്തുന്നതിനു പകരം ഉരുളകൾ എണ്ണ പുരട്ടി വെച്ച് പരത്തി നോക്കൂ - പൂരി വറുക്കുമ്പോൾ എണ്ണയിൽ പൊടി കലർന്ന് കരിഞ്ഞു പൂരികൾ കറുത്ത് വൃത്തികെടില്ല
2 വലിയ കിഴങ്ങ് പ്രെഷർ കുക്കെരിൽ വേവിച്ചു ഉടച്ച് തയ്യാറാക്കി വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉഴുന്ന്, പൊട്ടുകടല, വറ്റൽ മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ചു (ഇതൊന്നും എന്റെ ഫോട്ടോയിൽ ഇല്ല - ഓഫീസിന്നു ഡയറക്റ്റ് ലാന്റിംഗ് ആരുന്നു അടുക്കളയിലേക്കു - നല്ല ഉൽസാഹമാരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ)
ഒരു സവാള നുറുക്കിയതും ഒരു കുഞ്ഞു കഷണം ഇഞ്ചിയും 2-3 വെളുത്തുള്ളി നുറുക്കിയതും 2 പച്ചമുളക് വട്ടം അരിഞ്ഞതും ചേർത്ത് മൂക്കുമ്പോൾ 1/4 ടി സ്പൂണ്‍ മഞ്ഞൾപൊടിയും, അല്പം വെള്ളവും ചേര്ക്കുക.
ഇതിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന കിഴങ്ങ് ചേർത്ത് ഇളക്കി ചേര്ക്കുക. ഉപ്പു നോക്കി ആവശ്യത്തിനു കുറുകിയ പരുവത്തിൽ അടുപ്പിൽ നിന്നും ഇറക്കി മല്ലിയില തൂവുക.
Enjoy!!!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes