പണ്ടൊക്കെ നമ്മടെ വീടുകളിലെ വി.ഐ.പിയല്ലാരുന്നോ പാലപ്പം? ആകെ പാലപ്പം ഒണ്ടാക്കുന്നത് ക്രിസ്മസിനും പെരുന്നാളിനും ഈസ്റ്ററിനുമൊക്കെ മാത്രം. ഒണ്ടാക്കണേലോ? അരി വെള്ളത്തിലിട്ട് മില്ലിക്കൊണ്ടുപോയി കാത്തുനിന്ന് പൊടിപ്പിക്കണം. വറക്കുന്നേനു മുന്‍പ് ഉള്ള പച്ചപ്പൊടികൊണ്ടാണ് പാലപ്പം ഒണ്ടാക്കുന്നത്. അപ്പത്തിനൊള്ള മാവു പുളിച്ചു പൊങ്ങാന്‍ അതിച്ചേര്‍ക്കുന്നത് ഫ്രഷ് കള്ളാരുന്നു. അപ്പത്തിനു മേടിക്കുന്ന കള്ളില്‍ നിന്നും കുറേശ്ശെ രുചിക്കുന്നത് ആരുന്നല്ലോ അമ്മച്ചിമാരുടെ കുസൃതി :) 

 ക്രിസ്മസിനോ ഈസ്റ്ററിനോ പള്ളിപ്പെരുന്നാളിനോ ഒക്കെയാരിക്കും പാലപ്പം ഒണ്ടാക്കുന്നേന്ന് നേരത്തെ പറഞ്ഞില്ലേ. അതുകൊണ്ടുതന്നെ അന്ന് എറച്ചീം കാണും. കാളയോ പോത്തോ കോഴിയോ എന്നതേലും. ഈ പറഞ്ഞതൊക്കെ ഇപ്പം ഏതു ദിവസം വേണേലും കിട്ടും. പണ്ടൊക്കെ ഞാറാഴ്‌ച്ചേം വിശേഷദിവസോം മാത്രേ പോത്തെറച്ചീം കാളയെറച്ചീം കിട്ടത്തൊള്ളു. അതൊക്കെ പോയിട്ട് ഇപ്പഴത്തെ സ്ഥിതിയെന്നാ? എപ്പം വേണേലും അപ്പം റെഡി. അരി പൊടിക്കാന്‍ മില്ലിപ്പോയി കാത്തുകെട്ടി കെടക്കണ്ട. മിക്കവാറും വീടുകളില് മിക്‌സീം ഗ്രൈന്‍ററുമൊക്കെയായി. പോരാത്തതിന് പാലപ്പം പെട്ടെന്ന് ഒണ്ടാക്കാനൊള്ള ചേരുവയെല്ലാം അടങ്ങിയ പാലപ്പം മിക്‌സും വാങ്ങിക്കാന്‍ കിട്ടും. 

ഇന്ന് ഏതായാലും പാലപ്പത്തിന്‍റെയും ബീഫ് സ്റ്റ്യൂവിന്‍റെയും റെസിപ്പി ആവട്ടെ 

( പാലപ്പം പലരും പലരീതിയില്‍ ഉണ്ടാക്കാറുണ്ടല്ലോ ... ഞാന്‍ ഉണ്ടാക്കിയ രീതി ഇവിടെ ചേര്‍ക്കുന്നു. ) 
 ***************************************************************
By: Indu Jaison

പാലപ്പം 

 പച്ചരി - 3 കപ്പ്‌
 യീസ്റ്റ് – 1 ടീസ്പൂണ്‍
 തേങ്ങ ചിരവിയത് - 1/2 മുറി
 തേങ്ങാപ്പാല്‍ - 1 കപ്പ്‌ 
 ചോറ് - 3 ടേബിള്‍ സ്പൂണ്‍
 പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍ 
 ഉപ്പു - ആവശ്യത്തിനു

 ഉണ്ടാകുന്ന വിധം

 അരി കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്ക്കു്ക 
 യീസ്റ്റ് 1 ടീസ്പൂണ്‍പഞ്ചസാര ചേര്ത്തു ഇളക്കി , ഇളം ചൂട് വെള്ളത്തി 10 മിനുട്ട് പൊങ്ങാന്‍ വെക്കുക. 

4-5 ടേബിള്‍ സ്പൂണ്‍ അരി കുറച്ചു വെള്ളത്തില്‍ അരച്ച് , അതില്‍ നിന്ന് 1 ½ ടേബിള്‍ സ്പൂണ്‍ അരച്ച മാവ് ¼ - ½ ഗ്ലാസ് വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച്‌ തണുപ്പിച്ചു എടുക്കുക. 

അതിനു ശേഷം ബാക്കി അരിയും, തേങ്ങ ചിരവിയതും, ചോറും , തേങ്ങാപ്പാല്‍ ചേര്ത്തു നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് കുറുക്കി വെച്ചിരിക്കുന്നതും , കലക്കി വെച്ചിരിക്കുന്ന യീസ്റ്റും ചേര്ത്തു നന്നായി ഇളക്കി പൊങ്ങാന്‍ വെക്കുക. 

നന്നായി പൊങ്ങിയതിനു ശേഷം ബാക്കിയിരിക്കുന്ന പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും ചേര്ത്തു നന്നായി ഇളക്കി അര മണിക്കൂറിനു ശേഷം പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം 
*************************************************************

ബീഫ് സ്റ്റ്യൂ

 ചേരുവകള്‍:

ബീഫ് - അര കിലോ
 സവാള - 2 എണ്ണം
 പച്ചമുളക് - 4 എണ്ണം
 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിള്‍ സ്പൂണ്‍ 
 കാരറ്റ് – 1 എണ്ണം 
 ബീന്‍സ് – 8-10 എണ്ണം 
 ഗ്രീന്‍ പീസ്‌ - 50 ഗ്രാം
 ഉരുളക്കിഴങ്ങ് -1 എണ്ണം
 കറിവേപ്പില – 2 തണ്ട് 
 അണ്ടിപ്പരിപ്പ് - 1/4 കപ്പ് (കുതിര്‍ത്ത് അരച്ചത്)
അണ്ടിപ്പരിപ്പ് , കിസ്മിസ് – 10-12 എണ്ണം വീതം 
 ഏലക്കായ – 4 എണ്ണം
 ഗ്രാമ്പു, പട്ട - ഇടത്തരം കഷ്ണം
 തക്കോലം, ജാതിപത്രി - 1 വീതം
 കുരുമുളക് പൊടി – 1 ടീസ്പൂണ്‍ 
 രണ്ടാംപാല്‍ - ഒന്നര കപ്പ്
 ഒന്നാംപാല്‍ - 1 കപ്പ്
 വെളിച്ചെണ്ണ – ആവശ്യത്തിനു 
 നെയ്യ് – 1 ടീസ്പൂണ്‍ 
 ഉപ്പ് 

 പാകംചെയ്യുന്നവിധം:

കഴുകി നുറുക്കി വെച്ചിരിക്കുന്ന ബീഫ് , ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും കഷണങ്ങള്‍ ആക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്തു ഒരു വിസില്‍ വരുന്നത് വരെ കുറച്ചു വെള്ളം ഒഴിച്ച് കുക്കറില്‍ വേവിക്കുക. 

കാരറ്റ് , ബീന്‍സ്, ഗ്രീന്‍ പീസ്‌ എന്നിവ ചെറു കഷണങ്ങള്‍ ആക്കി ആവിയില്‍ 10 മിനുട്ട് വേവിച്ചെടുക്കുക. ( കളര്‍ നഷ്ടപ്പെടാതിരിക്കാനാണ് ആവിയില്‍ വേവിക്കുന്നത്‌ . ഓവനിലും വേവിച്ചെടുക്കാം )

കശുവണ്ടി പരിപ്പും കിസ്മിസും നെയ്യില്‍ ചെറുതായി വറുത്തു മാറ്റി വെക്കണം . 

ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ , ജാതിപത്രി , തക്കോലം എന്നിവ പതുക്കെ പൊടിക്കുക. ഫ്രൈയിംഗ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, പൊടിച്ചത് ഇട്ട് വറുക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാവരുത്.

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തു യോജിപ്പിക്കുക. 
അതിനു ശേഷം രണ്ടാംപാല്‍ ചേര്‍ത്ത് അടച്ച് വേവിക്കുക. 

ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് 5 – 6 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചത് ചേര്‍ത്തു ഇതിലേക്ക് ഒഴിക്കുക. ഗ്രേവി കട്ടിയാവുംവരെ ചെറുതീയില്‍ വേവിക്കണം. 

നെയ്യില്‍ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി പരിപ്പും കിസ്മിസും ഇതിലേക്ക് ചേര്‍ത്തു വാങ്ങാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم