Chana masala.....
By:Bathoola Pb
------------
250 gm വെളുത്ത കടല (chana) രാത്രി വെളത്തിൽ ഇട്ട് വെക്കുക.
രാവിലെ pressure Cooker ൽ ഇട്ട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളക് പൊടി കാൽ ടീ സ്പൂൺ കറിമസാല പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻ വെക്കുക. ഒരു വിസിൽ വന്നാൽ തീ കുറച്ച് വെച്ച് 5 - 6 വിസിൽ വരു ന്നത് വരെ വേവിക്കുക.
ഒരു ചട്ടി അടുപ്പിൽ വെച്ച് വെള്ളിച്ചെണ്ണ ഒഴിച്ച്, ചൂടാവുമ്പോൾ അര ടീസ്പൂൺ ഇഞ്ചി അരിഞ്ഞതുo ഒന്നര ടീസ്പൂൺ വെള്ളുള്ളി അരിഞ്ഞതും ചേർക്കുക.
മൂത്ത് വരുമ്പോൾ ഇടത്തരം സവാള nice ആയി നീളത്തിൽ അരിഞ്ഞതും 4 - 5 പച്ചമുളക് അരിഞ്ഞതും ചേർക്കുക, നന്നായി വഴന്നു വരുമ്പോൾ ഒന്ന ര സ് പൂൺ മുളക് പൊടി കാൽ സ്പൂൺ മഞ്ഞൾ പൊടി അൽപം പെരുംജീരകം പൊടി അര ടീസ്പൂൺ കറിമസാല പൊടി ഇവ ചേർക്കുക.
തീ കുറച്ച് വെച്ച് പൊടികൾ ഇടാൻ ശ്രദ്ധിക്കുക.
നന്നായി ഇളക്കി യോജിപ്പിച്ച് മൂപ്പിക്കുക .
ഒരു തക്കാളി പേസ്റ്റ് ആക്കി ഒഴിക്കുക.
തിളക്കുമ്പോൾ തീ കുറച്ച് എണ്ണ തെളിയാൻ വെക്കുക. തക്കാളിയുടെ പച്ച ചുവ മാറാനാണിത്.
കുറച്ച് വെള്ളം ഒഴിക്കുക. തിള ക്കുമ്പോൾ അൽപം ഉപ്പ് ചേർക്കുക.
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടലയും ഒരു തക്കാളി ചെ റു തായി ( പൊടിയായി അല്ല, അൽപം വലിപ്പം വേണം, എന്നാൽ വലുതാവുകയും വേണ്ട) അരിഞ്ഞ് ചേർക്കുക
ആവശ്യ മെങ്കിൽ വെള്ളം ചേർക്കുക-തിള വരുമ്പോൾ ചെറുതീയിൽ വെച്ച് കുറു കാൻ അനുവദിക്കുക, ഈ സമയത്ത് വേപ്പിലയും ചേർക്കുക.
കുറുകി വരുമ്പോൾ തീ off ആക്കുക .
ഒന്ന് ചൂടാറിയതിന് ശേഷം ഉപയോഗിച്ചാൽ നന്നായിരിക്കും -----
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes