ഫിഷ് ഇൻ സ്റ്റൈൽ
(ചുമ്മാ - സ്ടിർ ഫ്രൈ - അത് തന്നെ)
Recipe By: Sherin Mathew
Prepared By : Ananthakrishnan Kayyalath
250 ഗ്രാം മീൻ (നെയ്മീൻ നല്ല ബ്യൂട്ടിഫുൾ ആയിരിക്കും - സ്മാർട്ട് ബോയ്) കഷണങ്ങൾ ആക്കി അതിൽ 1 ടേബിൾ സ്പൂണ്‍ കാശ്മീരി മുളക്പൊടി + 1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി + 1 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത് + 1/2 ടി സ്പൂണ്‍ കുരുമുളക്പൊടി + ആവിശ്യത്തിന് ഉപ്പു ചേർത്ത് നന്നായി പുരട്ടി വച്ചിട്ട് വറുത്ത് കോരുക
ഇനി അതെ എണ്ണയിൽ 1 വലിയ സവാള ചതുര കഷണങ്ങൾ ആക്കിയത് ഇട്ടു വഴറ്റുക. അത് വഴന്നു നിറം മാറി വരുമ്പോൾ 4-5 പിഞ്ചു പച്ചമുളക് കീറി ഇട്ടു വഴറ്റുക. ഇനി ചെറിയ കാപ്സികം( കളര്‍ ഉള്ളത് ആയാല്‍ നന്ന് ) ചതുരകഷണങ്ങൾ ആക്കിയത് ചേർത്ത് വഴറ്റി ഒരു തണ്ട് കറിവേപ്പിലയും ചേര്ക്കുക. ഇതിലേക്ക് ഒരു മീഡിയം തക്കാളി ചതുരകഷണങ്ങൾ ആക്കിയത് ചേര്ക്കുക (അധികം പഴുക്കാത്ത തക്കാളി അരിയും അകത്തെ ദശയും കളഞ്ഞു അരിയുക - ഇല്ലെങ്കിൽ കൊയ കൊയാന്നു കൊച്ചീ കായലിൽ മീൻ പിടിക്കാൻ പോകും). ഇനി 1 ടി സ്പൂണ്‍ സോയ് സോസും 1 ടി സ്പൂണ്‍ വിനീഗറും ചേർത്ത് പോരാത്ത ഉപ്പും ചേർത്ത് നന്നായി നല്ല തീയിൽ റ്റോസ് ചെയ്തു എടുക്കുക.
മീൻ തിന്നുവേം വേണം, തീരെ കുറച്ചു സമയം മാത്രേ കുക്കാൻ പറ്റുവോള്ളൂ എന്നാൽ ആഡംബരോം വേണം എന്നുള്ള പ്രത്യേക അവസ്ഥാവിശേഷങ്ങളിൽ മാത്രമേ ഇത് ഉണ്ടാക്കാവൂ - എന്നാലല്ലേ ഭാവം വരൂ
ടിപ്
മൂടി വെച്ച് വേവിക്കല്ലേ പ്ലീസ്
I tried this n it was too good :) thanks Sherin for I could get compliments for this recipie from my hubby :)
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes