പനീർമസാല.

എന്‍റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുളള കറിയാ . ഇനി ആവശ്യമുളള സാധനങ്ങളൾ എന്താ എന്നു നോക്കാം.
By: Maya Keshav‎

പനീർ-200g
സവാള-2
തക്കാളി _2
പച്ചമുളക് _2
കശുവണ്ടി _5
ഇഞ്ചി,വെളുത്തുളളി പേസ്ററ്-1സ്പൂൺ
 മുളകുപൊടി _½സ്പൂൺ(പിരിയൻ)
മല്ലിപ്പൊടി _½ "
ജീരകപൊടി-¼ "
ഗരംമസാലപ്പൊടി -¼ "
മല്ലിയില -2തണ്ട്
 കസൂരിമേത്തി-¼ "
ഉപ്പ് -ആവശ്യത്തിന്
 ബട്ടർ-1ടേബിൾസ്പൂൺ
 എണ്ണ -ആവശ്യത്തിന്
 വെളളം -2കപ്പ്

 നമുക്കു തുടങ്ങാം 
ആദ്യം രണ്ട് ജോലിയുണ്ട് സവാളയും പച്ചമുളകും അരിയുക. എന്നിട്ട് പാനിൽ സൺഫളവർ ഓയിൽ ഒഴിച്ച് സവാളയും പച്ചമുളകും കശുവണ്ടിയും വഴററുക

 തണുത്ത ശേഷം മിക്സിയില്‍ അരച്ചുവയ്ക്കുക. അടുത്തത് ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി തക്കാളി ഒന്നു തിളപ്പിക്കുക 

തണുത്തശേഷം മിക്സിയിൽ അരക്കുക 

 ഇനി തുടങ്ങാം...

പാത്രത്തില്‍ ബട്ടർ ഇട്ട് അരിഞ്ഞു വച്ച പനീർ 1മിന്നിട്ട് വഴററുക കോരിമാററിയ ശേഷം അതിലേക്കു ഇഞ്ചി വെളുത്തുളളി പേസററ് വഴററുക ഇപ്പോ ചെറിയ. പെട്ടലും ചീററലും കാണും പേടിക്കണ്ട. 

ഇനി അരച്ച സവാള പേസററും തക്കാളി അരച്ചതും ചേർത്ത് വഴററി അതിലേക്കു പൊടികളെല്ലാം ചേർത്ത് പച്ചമണം മാററുക .

ചൂടുവെളളം ആവശ്യത്തിന് ചേർത്ത് തിളച്ചശേഷം പനീറും ഉപ്പും മല്ലിയിലയും കസൂരിമേത്തി പൊടിച്ചതും ചേർത്ത് അടച്ചു വേവിക്കുക 

അതലേക്ക് ഗ്രവിക്കാവിശമായ ഫ്രഷ് ക്രീം ചേർത്ത് തീ ഓഫ് ചെയ്തു പാത്രത്തിലേക്ു മാററുക . 

ശേഷം ചപ്പാത്തി,അപ്പം കൂടെ കഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم