ഒരു ഫോട്ടോയും കയ്യില്‍ വച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി..

ഞാന്‍ രണ്ടും കല്പ്പിച്ചു ഒരു പോസ്റ്റ്‌ ഇടുകയാന്നേ, തെറ്റുകുറ്റങ്ങള്‍ ഉണ്ടേല്‍ ക്ഷമിച്ചേക്കണേ
.
കണ്ടാല്‍ ഉണ്ടംപോരിയോ ഉണ്ണിയപ്പമൊ ഒക്കെ ആയി തോന്നാമെങ്കിലും..ഇത് അതൊന്നുമല്ല.
By: Divya Nandakumar

ചേന ബോള്‍
============
വളരെ എളുപ്പത്തില്‍ പറയാം...

കുറച്ചു ചേന ഉപ്പിട്ട് നന്നായി വേവിക്കുക. (വേണമെങ്കില്‍ കുരുമുളകോ, മുളകുപൊടിയോ കൂടെ ഇട്ട് വേവിക്കാം)

ഇനി കുറച്ചു തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും ഉപ്പും ചേരര്‍ത്ത് ചമ്മന്തി പരുവത്തില്‍ അരച്ചെടുക്കുക. (ഉപ്പ് അധികമാകാതെ ശ്രദ്ധിക്കണം. പുളി കൂട്ടി അരച്ചാലും വിരോധമില്ല.. ഡ്രൈ ആയി അരച്ചെടുക്കണം)

വെന്ത ചേന നന്നായി ഒടച്ച് എടുക്കുക.

അത് ബോള്‍ പോലെ ഉരുട്ടി നടുക്ക് ചമ്മന്തി വച്ച് ഉരുട്ടി വക്കുക.

ഓയില്‍ നന്നായി ചൂടായാല്‍ ബോള്‍ ഓരോന്നായി ഇട്ട് ചെറിയ ചൂടില്‍ ചുവക്കെ വറുത്തെടുക്കുക.
ചേന ബോള്‍ റെഡി. 

ഇതിന്‍റെ പ്രത്യേകത, കുട്ടികള്ക്ക് പൊതുവേ ഇഷ്ടമാകാന്‍ വഴി ഇല്ല.പക്ഷെ വലിയവര്‍ക്കിഷ്ടമാകും, കൂടാതെ ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ വിചാരിച്ചാപോലും എന്താണ് സാധനം എന്ന് പറയാനും പറ്റില്ല.

പ്രയോഗിച്ച് നോക്കീട്ടു പറയണേ, വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു സ്നാക് ആണിത് 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم