ചിക്കന്‍ വിത്ത്‌ ബ്രെഡ്‌ പൊള്ളിച്ചത്” 
By:- Manoj Kumar P

ആവശ്യമുള്ള സാദനങ്ങള്‍:-

വൃത്തിയാക്കി കഴുകി ചെറുകഷണങ്ങള്‍ ആക്കിയ കോഴി 1കിലോ.
ഇഞ്ചി കൊത്തിയരിഞ്ഞത്... 4 സ്പൂണ്‍
വെളുത്തുള്ളി കൊത്തിയരിഞ്ഞത്... 4 സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത്... 4 എണ്ണം
തക്കാളി അരിഞ്ഞത് 2 എണ്ണം
കറിവേപ്പില.... 2 കതുപ്പ്‌.
പച്ചമുളക് കീറിയത്... 4 എണ്ണം
കടുക്‌...
മുളക്പൊടി 1 സ്പൂണ്‍
മല്ലിപൊടി.. 1 സ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 സ്പൂണ്‍
നിറപറ ചിക്കന്‍ മസാല പൊടി....5 സ്പൂണ്‍
വെളിച്ചെണ്ണ.... 5 സ്പൂണ്‍
തേങ്ങാപാല്‍.... 1/2 കപ്പ്‌
ഉപ്പ് ആവശ്യത്തിന്..
വെള്ളം ആവശ്യത്തിന്...

ഉണ്ടാക്കുന്ന വിധം :-

കഴുകി വെച്ചിരിക്കുന്ന ചിക്കെനിലേക്ക് 5 സ്പൂണ്‍ ചിക്കന്‍ മസാല പൊടി,2 സ്പൂണ്‍ വെളിച്ചെണ്ണ, 1 സ്പൂണ്‍ ഉപ്പ് എന്നിവ ചേര്ത്ത് നന്നായി ഞെരുടി അര മണിക്കൂര്‍ വെക്കുക...
ഗ്യാസ് കത്തിച്ചു ചീനിച്ചട്ടിയില്‍ 3 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക, അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്ത്ത് നന്നായി വഴറ്റുക... അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി ചേര്ത്ത് നന്നായി വഴറ്റി തക്കാളിയും ചേര്ക്കു ക... അതിനു ശേഷം 1 സ്പൂണ്‍ മുളക് പൊടി, 1 സ്പൂണ്‍ മല്ലിപ്പൊടി, 1/2 സ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ ചേര്ത്ത് 5 മിനിട്ട് ചൂടാക്കുക... ചൂടായി കഴിയുമ്പോള്‍ അതിലേക്കു ചിക്കന്‍ മസാല ചേര്ത്തു ചിക്കന്‍ കഷണങ്ങള്‍ ചേര്ത്ത് ഇളക്കുക... 10 മിനിറ്റ് ഇളക്കിയതിനു ശേഷം അതിലേക്കു വെള്ളവും ഉപ്പും ചേര്ത്ത് ഇളക്കിയത്തിനു ശേഷം 15 മിനിറ്റ്‌ വേവാനായി വെക്കുക.വെന്തു കഴിയുമ്പോള്‍ അതിലേക്കു തേങ്ങാപാല്‍ ചേര്ത്ത് ചെറു തീയില്‍ ഇളക്കി വാങ്ങി വെക്കുക.....!! ഇത് പിറ്റേ ദിവസം കഴിക്കാനാ അത്രേ സ്വാദ്.....

അതിന്റെ ഒപ്പം ബ്രെഡ്‌ നെയ്‌ പുരട്ടി തവയില്‍ ഇട്ട് മൊരിച്ച് എടുത്തത് കൂട്ടി അടിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم