തക്കാളി ചേര്‍ത്ത മോരുകറി
By: Indu Jaison

 ആവശ്യമുള്ള സാധനങ്ങള്‍

നല്ല പുളിയുള്ള മോര് -1 ലിറ്റര്‍
 തക്കാളി – 4 എണ്ണം
 സവാള – 2 എണ്ണം
 ഇഞ്ചി – ഒരു ചെറിയ കഷണം
 വെളുതുള്ളി -1 തുടം
 പച്ചമുളക് – 6 നീളത്തില്‍ കീറിയത്
 മുളകുപൊടി - 2 ടീസ്പൂണ്‍
 മല്ലിപൊടി – 1 ടീസ്പൂണ്‍
 മഞ്ഞള്പൊടി – അര ടീസ്പൂണ്‍
 ഉലുവപൊടിച്ചതു --– അര ടീസ്പൂണ്‍

 അരപ്പിനു വേണ്ടത്
-------------------------
ചുമന്നുള്ളി - 12 എണ്ണം
 ജീരകം പൊടി -– അര ടീസ്പൂണ്‍
 തേങ്ങ ചുരണ്ടിയത് – അരമുറി 
 വെളുത്തുള്ളി – 2 അല്ലി 

## എല്ലാം അരച്ച് ഒരു സൈഡില്‍ മാറ്റിവെക്കുക ##

താളിക്കാന്‍ വേണ്ടതു
--------------------------
കടുക് - 1 ടീസ്പൂണ്‍
 വറ്റല്മു-ളക് - 3 എണ്ണം
 ഉലുവ – അര ടീസ്പൂണ്‍
 ചുമന്നുള്ളി - 3 എണ്ണം
 കറിവേപ്പില - 2 തണ്ട്
 എണ്ണ, ഉപ്പു –ആവശ്യതിനു

 തയ്യാറാക്കുന്ന വിധം

 ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് സവാള, ഇഞ്ചി ,പച്ചമുളക്, വെളുതുള്ളി, എന്നിവ വഴറ്റുക. അതിലേക്ക് തക്കാളി ചേര്ത്ത്ഴ വീണ്ടും വഴറ്റുക. അതിലേക്കു മുളക് പൊടി,മല്ലിപൊടി, മഞ്ഞള്പൊ ടി, ഉലുവപൊടി, എന്നിവ ചേര്ത്ത് നന്നായി വഴറ്റുക. അതിലേക്ക് അരച്ച് വച്ചിരിക്കുന്ന മിശ്രിതം ചേര്ത്ത് 5 മിനുറ്റു വേവിക്കുക. അതിനുശേഷം തീ കുറച്ചു വെച്ച് , മോര് ഒഴിച്ച് നന്നായി ഇളക്കുക. ഉപ്പു പാകത്തിനു ക്രമീകരിക്കുക. മോര് തിളക്കുന്നതിനു മുന്പ്ച കറി വാങ്ങിവെക്കുക.

വേറൊരു ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച്, കടുക്,ഉലുവ, വറ്റല്മുപളക്, കറിവേപ്പില, ചുമന്നുള്ളി എന്നിവ താളിച്ച്‌ കറിയിലേക്ക് ഒഴിക്കുക.

തണുത്തതിനു ശേഷം ഉപയോഗിക്കുന്നതാണ് സ്വാദ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم