മഹാറാണി സ്‌പ്യെഷല്വൈനറ്റ്‌ ചില്ലിചിക്കന്‍

ചേരുവകള്‍

1. ചെറുതായി നുറുക്കിയ ബ്രോയ്‌ലര്‍ ചിക്കന്‍- 500 ഗ്രാം
2. ചില്ലി സോസ്‌- 100 ഗ്രാം
3. ബട്ടര്‍- 50 ഗ്രാം
4. വെളള കുരുമുളക്‌ പൊടി- 5 ഗ്രാം
5. പച്ചമുളക്‌ രണ്ടായി കീറിയത്‌- 25 ഗ്രാം
6. സവോള ക്യൂബായി നുറുക്കിയത്‌- 50 ഗ്രാം
7. ക്യാപ്‌സിക്കം ക്യൂബായി നുറുക്കിയത്‌- 50 ഗ്രാം
8. ഉപ്പ്‌- ആവശ്യത്തിന്‌
9. മഞ്ഞള്പ്പൊാടി- 2 ഗ്രാം
10. ഇഞ്ചി ചെറുതായി അരിഞ്ഞത്‌- 5 ഗ്രാം
11. വെളുത്തുള്ളി അരിഞ്ഞത്‌- 5 ഗ്രാം
12. ഉള്ളിത്തണ്ട്‌ അരിഞ്ഞത്‌- 5 ഗ്രാം
13. സെല്ലറി അരിഞ്ഞത്‌-5 ഗ്രാം
14. കോണ്‍ ഫ്‌ളവര്‍ (കലക്കിയത്‌)- 25 ഗ്രാം
15. വെള്ളം- ഒന്നേകാല്‍ ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ചെറുതായി നുറുക്കിയ ചിക്കന്‍ നന്നായി കഴുകി വയ്‌ക്കണം. വൃത്തിയുള്ള ചീനച്ചട്ടിയില്‍ വെള്ളമൊഴിച്ച്‌ നല്ലതുപോലെ തിളച്ച ശേഷം അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, സവോള എന്നിവ ഇടുക. അതിനുശേഷം അരിഞ്ഞുവെച്ച ചിക്കന്‍, ചില്ലിസോസ്‌ ചേര്ത്ത് ‌ നല്ലതുപോലെ തിളപ്പിക്കുക. തിളച്ച ശേഷം പകുതി ബട്ടര്‍ ചേര്ക്കു ക. പിന്നീട്‌ ക്യാപ്‌സിക്കം, പച്ചമുളക്‌, കുരുമുളക്‌പൊടി, മഞ്ഞള്പ്പൊരടി, ഉപ്പ്‌ എന്നിവ ചേര്ത്ത്്‌ പത്തു മിനുട്ടോളം തിളപ്പിക്കുക. പകുതി വെള്ളം വറ്റിക്കഴിയുമ്പോള്‍ ബാക്കിയുളള ബട്ടര്‍ കൂടി ചേര്ക്ക ണം. കലക്കിവച്ച കോണ്‌്പ്ളവര്‍ അല്‌പം ചേര്ത്ത്ര‌ കുറുക്കിയെടുക്കുക. കുറുകി വരുമ്പോള്‍ സ്‌പ്രിംഗ്‌ ഒണിയന്‍, സെല്ലറി എന്നിവ ഉപയോഗിച്ച്‌ ഗാര്ണികഷ്‌ ചെയ്യാം. പാകമായിക്കഴിഞ്ഞ ചില്ലിചിക്കന്‍ ഒരു കുഴിഞ്ഞ പാത്രത്തിലേക്ക്‌ മാറ്റണം. ചപ്പാത്തിയും പെറോട്ടയുമാണ്‌ ഇതിന്റെ ഏറ്റവും മികച്ച കോമ്പിനേഷന്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم