റ്റൊമറ്റൊ പിക്ക്ല് 
By:Lekha Rajeev

റ്റൊമറ്റൊ - 8 എണ്ണം 
എണ്ണ - 90ml 
ഉലുവ പൊടി - 1 സ്പൂണ്‍
കായപ്പൊടി - അര സ്പൂണ്‍
വെളുത്തുള്ളി - 4 എണ്ണം
വേപ്പില - 2 കതിര്പ്പ്
കടുക് - അര സ്പൂണ്‍
മുള ക് പൊടി - 4 സ്പൂണ്‍
ഉപ്പ്

ചൂടായ എണ്ണയിൽ കടുക് പൊട്ടിക്കുക . ഇതിലേക്ക് , വേപ്പില , വെളുത്തുള്ളി അരി ഞ്ഞത് ചേർക്കുക , വേപ്പില ക്രിസ്പി ആവാൻ തുടങ്ങുബോൾ, തീ കുറച്ചു, പൊടികൾ ചേർത്ത് കരിയാതെ മൂപ്പിക്കുക . ഇതിലേക്ക് ചെറുതാക്കി അരി ഞ്ഞ ടോമാട്ടോയും, ഉപ്പും ചേർത്ത് ഇളക്കുക . ഈ മിശ്രിതം അടച്ചു വേവിക്കുക ( അടിയിൽ പിടിക്കാതെ ഇളക്കി കൊടുക്കുക ) . 10 മിനിട്നു ശേഷം അടപ്പ് മാറ്റി, തുറന്നു ( 30 മിനിറ്റ്സ്) ഇളക്കി പാകം ചെയ്യുക .
എണ്ണ നന്നായി തെളിഞ്ഞു, പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുബോൾ തീ ഓഫ്‌ ചെയ്യുക . ചൂടാറിയ ശേഷം , വയുകടക്കാത്ത കുപ്പയിൽ ആക്കി സൂക്ഷിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم