ഉണക്കചെമ്മീന്‍ തോരന്‍
By: Sumayya Basheer
ചെരുവകള്‍
1. ഉണക്ക ചെമ്മീന്‍ - 1 പാക്കറ്റ്
2. ചെറിയ ഉളളി – 20 എണ്ണം
3. പച്ചമുളക് – 3 എണ്ണം
4. വെളുത്തുളളി – 5 അല്ലി
5. ഇഞ്ചി – ചെറിയ കഷണം
6. മഞ്ഞള് പൊടി – ¼ സ്പ്പൂണ്‍
7. കുരുമുളക് പൊടി – ¼ സ്പ്പൂണ്‍
8. തേങ്ങാ ചിരകിയത് – ഒരു ചെറിയ കപ്പ്
9. മുളക്പൊടി – അര ടീ സ്പ്പൂണ്‍
10. മല്ലിപ്പൊടി – അര ടീ സ്പ്പൂണ്‍
11. മീറ്റ്മസാല - അര ടീ സ്പ്പൂണ്‍
12. ഉപ്പ് – ആവശ്യത്തിന്
13. എണ്ണ - 1 സ്പ്പൂണ്‍
14. കടുക് - അര ടീ സ്പ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഉണക്കചമ്മീന്‍ ഒരു പാത്രത്തില്‍ എണ്ണ ചേര്ക്കാ തെ മൂപ്പിച്ചെടുക്കുക. മൂത്തു കഴിയുമ്പോള്‍ അതു പൊടിച്ച് വെളളത്തില്‍ കഴുകി വാര്ന്ന്ക വെയ്ക്കുക. ചെറിയ ഉളളി , പച്ചമുളക് , വെളുത്തുളളി ആവശ്യത്തിന് ഉപ്പ് ചേര്ത്ത് കുറച്ച് എണ്ണയില്‍ വഴറ്റുക . വഴന്ന് കഴിയുമ്പോള്‍ വാര്ന്ന് വെച്ച ചെമ്മീന്‍ ചേര്ത്ത് മഞ്ഞപ്പൊടി , കുരുമുളക് പൊടി ചെര്ത്ത് കുറച്ച് വെളളം ചെര്ത്ത് ചെറുതായി വേവിക്കുക . വെളളം വറ്റി കഴിയുമ്പോള്‍ തേങ്ങാചിരകിയത് 9 , 10 , 11 ചേരുവകള്‍ ചെര്ത്ത് മിക്സ് ചെയ്യുക . അത് വേവിച്ച് വെച്ച കൂട്ടില്‍ ചേര്ത്ത് .അടച്ച് 2 മിനിറ്റ് വേവിക്കുക. വേറെ ഒരു പാനില്‍ കടുക് താളിച്ച് കൂട്ടിലേക്ക് ചെര്‍ത്ത് സെര്വിം ഗ് ഡിഷിലേക്ക് മാറ്റാം . ഉണക്കച്ചെമ്മീന്‍ തോരന്‍ റെഡി . ചോറിനോടൊപ്പവും ചപ്പാത്തി , അപ്പം എന്നിവയ്ക്കൊപ്പവും കഴിക്കാം .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes