ദാ പിടിചോളൂ ഉരുള കിഴങ്ങ് മെഴുക്കു പുരട്ടി പാചക കസർത്ത്.
By: Krishna Kumar Varma
ഇത് പാചകം ചെയ്തതും പറഞ്ഞു തന്നതും ഒക്കെ എന്റെ വാമ ഭാഗം ലക്ഷ്മി ആണ്. അമ്മായി അമ്മയ്നാണ് ഈ റസിപ്പി യുടെ യദാർത്ഥ ഓണർ. പരീക്ഷിച്ചു നോക്കുക, പിന്നെ അടുത്ത വീട്ടുകാർ മണം പിടിച്ചു നിങ്ങടെ വീട്ടിൽ വന്നാലും, പിന്നെ ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ വിരൽ കടിച്ചു മുറിഞ്ഞാലും, ഞാനും എന്റെ ഭാര്യയും പിന്നെ എന്റെ അമ്മായി അമ്മയും ഉത്തരവാദിയല്ല.
നന്നായി കഴുകി, തൊലി കളഞ്ഞ മൂനോ നാലോ ഉരുള കിഴങ്ങ് മീഡിയം സൈസിൽ മുറിക്കുക, അവ മഞ്ഞ പൊടിയും ഉപ്പും ചേർത്ത് ചുമ്മാ അങ്ങ്ട് വേവിക്കാ. കുറച്ചു വെള്ളം മതി വേവിചെടുക്കാൻ അതെ സമയം അധികം വെള്ളം ആവാതെ ശ്രദ്ധിക്കുക. വനിതയും, മനോരമയും മറ്റു മാഗസിനുകളും വായിച്ചു അടുപ്പത് കിടക്കുന്നത് കരിക്കാതെ നോക്കാ.
ഉരുക കിഴങ്ങ് കുഴയാതെ നോക്കുക. വേവിച്ച ഉരുള കിഴങ്ങ് വെള്ളം ഊറ്റീ മാറ്റി വക്കുക. ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യോ ചൂടാക്കി അതിൽ ചെറിയ ഉള്ളി അരിഞ്ഞത് നല്ലോണം വഴറ്റുക. ഉള്ളി നല്ലവണ്ണം ചുവന്നു കഴിഞ്ഞാൽ, ഇടിച്ച ചുകന്ന മുളക് ചേർത്ത് വീണ്ടും നല്ലോണം വഴറ്റുക. ചുകന്ന മുളകിന്റെ പച്ച ചുവ സാവധാനം മാറിയാൽ, അതിലേക്കു മാറ്റി വച്ചിരിക്കുന്ന ഉരുള കിഴങ്ങ് ചേർത്ത് നല്ലോണം പുരട്ടി ഇളക്കുക. കുറച്ചു എണ്ണയോ നെയ്യോ ചേർത്താൽ അടിയിൽ പിടിക്കാതെ നന്നായി മെഴുക്കു പുരട്ടി എടുക്കാം. ഉപ്പു ചേര്ക്കാൻ മറക്കല്ലേ, ഈ പറഞ്ഞതൊക്കെ വെറുതെയാവും ട്ടോ.
എന്താ ഒരു മണം, എന്താ ഒരു രുചി, വീടും മുഴുവൻ ഇതിന്റെ മണം പരന്നില്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ തീര്ച്ച.
ഇവനെ കൂട്ടി വെറുതെ ചോറിനോടൊപ്പം തട്ടുക, വേറെ ഒന്നും വേണ്ട. പിന്നെ ആരും കാണാതെ വരട്ടിയ ചീന ചട്ടിയിൽ ബാക്കി വന്ന ചോറ് ചേർത്ത് നല്ലോണം വടിച്ചു എടുത്തു കുഴച്ചു ഉരുള ഉരുള യാക്കി കഴിച്ചാൽ, എന്റെ ദൈവമേ, പിന്നെ ഒന്നും പറയണ്ട, ദിവസം മുഴുവൻ വിരൽ മുഴുവനും നക്കി നക്കി ഇരിക്കും പറഞ്ഞേക്കാം.
(കടപ്പാട് : മിനി മേനോൻ (ലക്ഷ്മി) പിന്നെ എന്റെ സ്വന്തം അമ്മായി അമ്മ (ജയ ർ മേനോൻ)
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes