Chole(Channa masala)
By: Jayasree Gopinathan
ഇത് ഒരു north Indian ഡിഷ് ആണ്. എന്റെ പുത്രന് ഏറ്റവും ഇഷ്ടമുള്ളത് . ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇതുണ്ടാക്കുന്നത് കൊണ്ട് ഞാനൊരു chole expert ആയി എന്നാണ് വിചാരം. അത് കൊണ്ട് ഇവിടെ recipe പോസ്റ്റുന്നു.
പൂരിയുടെ കൂടെ കഴിക്കുന്ന കറിയാണ്
Ingredients
1)വെള്ള കടല കുതിർത്തത് മുക്കാൽ കപ്പ്
(7-8 മണിക്കൂർ വെള്ളം കുടിച്ചതായിരിക്കണം)
2) വലിയ ഉള്ളി (സവാള) - 2 വലുത്
3) തക്കാളി - 1 വലുത് മിക്സിയിൽ അരച്ചെടുക്കണം
4)ഇഞ്ചി = ഒരു ചെറിയ കഷണം
5) വെളുത്തുള്ളി - 2 അല്ലി
6)മുളക് പൊടി(kashmiri) - 2 spoonful
7)മല്ലി പൊടി - 2 spoon
8) Chole masala – 11/2 spoon.
9)amchoor powder – 1 spoon
(Chole masala , amchoor powder എന്നിവ സൂപ്പർ മാർക്കറ്റിൽ കിട്ടും. ഞാൻ Everest brand ആണ് വാങ്ങിക്കുന്നത്) കസൂരിമേത്തിയും ചേർക്കാം അത് ഇഷ്ടമുള്ളവർക്ക്
കടല കഴുകി പ്രഷർ cookeril നന്നായി വേവിക്കുക (20 minutes)
സമയം കളയാതെ സവാള വലിയകഷണങ്ങളാക്കി മിക്സിയിൽ അരക്കുക ഇഞ്ചി വെളുത്തുള്ളി ചതച്ചു വയ്ക്കുക.
ചീനച്ചട്ടി ചൂടാക്കി 2 tablespoon എണ്ണ(sunflower oil) ഒഴിക്കുക. ഒരു നുള്ള് ജീരകം ഇടുക . ഇഞ്ചി വെളുത്തുള്ളി ചതച്ചത് വഴറ്റുക. മണം വന്നു കഴിഞ്ഞാൽ സവാള അരച്ചത് ചേർത്ത് നന്നായി വഴറ്റുക. മുളക് പൊടി, മല്ലി പൊടി ഉപ്പ് എന്നിവ ഇടയ്ക്കു ചേർക്കണം . മുകളിൽ എണ്ണ തെളിയുന്നത് വരെ (5-7 minutes) വഴറ്റണം. ഇനി തക്കാളി അരച്ചത് ചേർക്കാം. 2 മിനിറ്റ് വഴറ്റിയതിനു ശേഷം വേവിച്ച കടല ചേർക്കണം.കടല വേവിച്ച വെള്ളം കുറച്ചു ചേർക്കാം.
Chole masala, amchur powder എന്നിവ ചേർത്ത് മുന്ന് നാല് മിനിറ്റ് ചെറിയ flameil വച്ചിട്ട് തീ അണക്കുക. മല്ലിയില മുകളിൽ തൂവുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes