ഈസി ഹോംമേഡ് ചില്ലി ചിക്കൻ --
*************************************************
ചിക്കൻ - ചില്ലി ചിക്കൻ ഉണ്ടാക്കനാണെന്ന് പ്രത്യേകം പറഞ്ഞു കട്ട് ചെയ്തു വാങ്ങുക

സവാള - കുറച്ച് കുരുകുരാന്ന് അരിഞ്ഞത്,കുറച്ചു ക്യൂബ് ആയി മുറിച്ചത് 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

വെളുത്തുള്ളി -തൊലി കളഞ്ഞത്

പച്ച മുളക് - നെടുങ്ങനെ കീറി രണ്ടാക്കി മുറിച്ച പീസുകൾ ആക്കിയത്

ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ - ചതുരത്തിൽ മുറിച്ചത്

മുട്ട - ബീറ്റ് ചെയ്തത്

ഗ്രീൻ ചില്ലി സോസ്

ടൊമാറ്റോ സോസ്

സോയാ സോസ്

കോണ്‍ഫ്ലവർ പൌഡർ

മൈദ

കടലമാവ്

അരിപ്പൊടി

മുളക് പൊടി

ഉപ്പ്

എണ്ണ

******************************
തയ്യാറാക്കുന്ന വിധം -

ഒരു ബൌളിൽ ചിക്കൻ എടുക്കുക , മുളക് പൊടി ,മൈദ ,അരിപ്പൊടി ,കടലമാവ് എന്നിവ ഈരണ്ടു സ്പൂണും കോണ്‍ഫ്ലവർ പൊടി അരക്കപ്പും ചേർക്കുക , ഒരു മുട്ട ബീറ്റ് ചെയ്തതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ഉപ്പും ഒരു സ്പൂണ്‍ സോയാ സോസും ചേർക്കുക (സോയിൽ ഉപ്പിന്റെ അംശം ഉള്ളത് കൊണ്ട് അതനുസരിച്ച് വേണം ഉപ്പ് ചേർക്കാൻ) ,നന്നായി ചിക്കനിൽ തേച്ചു പിടിപ്പിച്ച് മൂടി വയ്ക്കുക . 15 മിനിട്ട് ശേഷം എണ്ണയിൽ മുക്കി പൊരിച്ചെടുക്കുക, നല്ല കുഴിവുള്ള ചെറിയ ചീനചട്ടിയിൽ നിറയെ എണ്ണ ഉഴിച്ചു, കുറച്ചു കുറച്ചായി പീസുകൾ പൊരിച്ചെടുത്താൽ ഒരുപാടെണ്ണ വേണ്ടി വരില്ല.മീഡിയം തീയിൽ നന്നായി മൊരിഞ്ഞു വന്ന് ഇറച്ചി വെന്തു കഴിഞ്ഞാൽ കോരി ടിഷ്യൂ പേപ്പറിൽ ഇട്ട് അധിക എണ്ണ മയം ഒഴിവാക്കുക.

ഇനി ഒരു പാൻ ചൂടാക്കി അതിൽ കുറച്ചു എണ്ണ ഉഴിച്ചു വെളുത്തുള്ളി അല്ലികൾ ഇട്ടു മൂപ്പിക്കുക ,അതിനു ശേഷം സവാള കുരുകുരാന്ന് അരിഞ്ഞത് ചേർത്തു ഹൈ ഫ്ലെയിമിൽ നന്നായി വഴറ്റുക ,സവാള ഒന്ന് വാടി തുടങ്ങുമ്പോൾ ക്യാപ്സിക്കം, പച്ചമുളക് എന്നിവ ചേർക്കുക ,അതും ഒന്ന് വാടി പച്ചമണം മാറിയതിനു ശേഷം സോസുകൾ മൂന്നും ഈരണ്ടു സ്പൂണ്‍ ചേർക്കുക , സോയാ സോസ് രുചിക്കനുസരിച്ച് മാത്രം ചേർക്കാൻ ശ്രദ്ധിക്കുക ,നന്നായി ഇളക്കി കൂട്ടി യോജിപ്പിക്കുക ,ഇനി പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും ക്യൂബ് ആയി മുറിച്ച സവാള ഇതളുകളായി വേർതിരിച്ചതും ചേർത്തു നന്നായി ഇളക്കുക , രണ്ടു മിനിറ്റ് ഇളക്കിയതിനു ശേഷം അടുപ്പിൽ നിന്നും വാങ്ങാം, ഇത് ഡ്രൈ ആണ് ,ഗ്രേവി വേണം എന്നുള്ളവർ ,ഒരു കപ്പിൽ പകുതി കോണ്‍ഫ്ലവർ പൊടിയും പകുതി വെള്ളവും എടുത്തു നന്നായി കട്ട കെട്ടാതെ ഇളക്കി യോജിപ്പിച്ച് പാല് രൂപത്തിൽ ആക്കി ഇതിലേക്ക് ഉഴിച്ച് രണ്ടു മിനിട്ട് തിളപ്പിച്ചതിനു ശേഷം അടുപ്പിൽ നിന്നും വാങ്ങാം .

Tips -
*
*
ഇത് പോലുള്ള ചൈനീസ്‌ വിഭവങ്ങളുടെ പകുതി വിജയം തവി കൊണ്ടുള്ള ശക്തിയായ ഇളക്കലും ഹൈ ഫ്ലെയിമും ആണ് ,എന്നാൽ മാത്രമേ ചേർത്ത സാധനങ്ങൾ ശരിയായ വേവിൽ എത്തുകയുള്ളൂ. ഫ്രൈ ചെയ്ത ഇറച്ചി കഷ്ണങ്ങൾ ഉടഞ്ഞു പോകരുതെന്ന് മാത്രം . ഹോട്ടലുകളിൽ അജിനോമോട്ടോയും റെഡ് കളറും ഒക്കെ ചേർക്കാറുണ്ട്, ആ ഫ്ലേവറും നിറവും ആവിശ്യമുണ്ടെങ്കിൽ ചേർക്കാം.
- - - - - - -- - - - - - -- - - - - - -- - - - - - -- - - - - - -- - - - - - -
സവാളയും ക്യാപ്സിക്കവും പച്ചമുളകും നന്നായി വെന്തു കുഴഞ്ഞു പോകരുത് , വായിൽ വച്ച് ചവയ്ക്കുമ്പോൾ ചെറിയ ശബ്ദം കേൾക്കണം ,അതാവണം പരുവം.
- - - - - -- - - - - - -- - - - - - -- - - - - - -- - - - - - -- - - - - - -
പുറത്തു പ്രത്യേകം നിന്നും വാങ്ങേണ്ടവ സോസുകളും കോണ്‍ഫ്ലവറും മാത്രമാണ് ,ബാക്കിയുള്ളവയൊക്കെ വീട്ടില് സാധാരണ കാണാറുള്ള സാധനങ്ങളാണ് . ഇനിയിപ്പോ അതൊന്നും ഇല്ലെങ്കിലും ,ചില്ലി സോസും തക്കാളി സോസും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം ,കോണ്‍ഫ്ലവർ പൊടിക്ക് പകരം മൈദയും ഉപയോഗിക്കാം.
+++++++++++++++++++++++++++++++++++++++++++++++++

ഇനി കറിയുണ്ടാക്കാൻ വേണ്ടി ചിക്കൻ വാങ്ങുമ്പോൾ അതിൽ നിന്നും ഒരു നാല് പീസ്‌ മാറ്റി വച്ച് ഈ ചില്ലി ചിക്കൻ ട്രൈ ചെയ്തു നോക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم