മുളക് ചിക്കന്‍ ഫ്രൈ
By: Rajesh Mv
വ്യത്യസ്തമായ രുചിയില്‍ ഒരു പരീക്ഷണം. വളരെ കുറച്ചു ചേരുവകളാല്‍ തയ്യാറാക്കാവുന്ന വ്യത്യസ്ഥമായ ഒരു ചിക്കെന്‍ വിഭവമാണ് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത്.
ആവശ്യമായ സാധനങ്ങള്‍
~~~~~~~~~~~~~~~~~~~~~~~
1. ചിക്കന്‍ : 1 കിലോ
2. ചുവന്ന മുളക് : 40 എണ്ണം
3. സവാള : വലിയ ഒന്ന്
4. വെളുത്തുള്ളി : ഒരു തുടം
5. കറിവേപ്പില : രണ്ടു തണ്ട്
6. ഇഞ്ചി : ഒരിഞ്ചു കഷ്ണം
7. പച്ചമുളക് : രണ്ടെണ്ണം
8. വെണ്ണ : നൂറു ഗ്രാം
തയ്യാറാക്കുന്ന വിധം
~~~~~~~~~~~~~~~~~~~
ചിക്കന്‍ ചെറുതായി കഷ്ണങ്ങള്‍ ആക്കി വെള്ളം ഉതിര്‍ത്തു വെക്കുക. ചുവടു കട്ടിയുള്ള പാനില്‍ വെണ്ണയിട്ട് ഉരുകുമ്പോള്‍ വലിയ കഷ്ണങ്ങള്‍ ആയി മുറിച്ച സവാള, നെടുകെ പിളര്‍ന്ന വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവയിട്ട് വഴറ്റുക. ചെറുതായി വാടിയാല്‍ തീരെ വെള്ളം ഇല്ലാതെ ചിക്കന്‍ ചേര്‍ത്ത് കൂടെ മൂന്നായി മുറിച്ച വറ്റല്‍ മുളകുകള്‍ ചേര്‍ത്ത് വഴറ്റുക. അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടേയിരിക്കണം. വറ്റല്‍ മുലകിനുള്ളിലെ ദശ ചിക്കെനില്‍ പടര്‍ന്നു ചുവന്ന നിറം വരുമ്പോള്‍ ചിക്കെന്‍ നല്ല പോലെ ഉടച്ചുകൊടുക്കണം. ഇളക്കുന്നത് തുടരുക. ഒപ്പം ചിക്കെന്‍ ഉടച്ചു നല്ലപോലെ നാരുപോലെ വരണം. കറിവേപ്പില ചേര്‍ത്ത് വീണ്ടും ഇളക്കി നല്ല ചുവന്ന നിറത്തില്‍ മൊരിഞ്ഞു വരുമ്പോള്‍ ഇറക്കി വെച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടോടെ നല്ലൊരു സൈഡ് ഡിഷ് റെഡി. 40 മുളക് എന്ന് കേട്ട് പേടിക്കണ്ട. ഇത് പൊട്ടിച്ചാണ് ഇടുന്നത്. അത്യാവശ്യം എരിവുണ്ടാവും. പക്ഷെ നല്ല സ്വാദും ഉണ്ട്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes