കുന്താപ്പൂര് മട്ടണ്‍ കറി ..!!
By:Vinu Nair
കർണാടകയിലെ മംഗലാപുരത്ത് നിന്നും ഉടുപ്പി വഴി വടക്കോട്ട് ഏകദേശം രണ്ടു മണിക്കൂർ യാത്ര ചെയ്താൽ കുന്താപ്പൂർ എന്ന മനോഹരമായ തീരദേശ പട്ടണം എത്തും , മൂന്നു വശത്തും വെള്ളമാണ് എന്നതാണ് ആ പ്രദേശത്തിന്റെ പ്രത്യേകത ,വടക്ക് പഞ്ചഗംഗാവലി നദിയും കിഴക്ക് കലഘർ നദിയും പടിഞ്ഞാറ് അറബിക്കടലും ..!! തെക്ക് ഭാഗത്തെ കരഭൂമിയിലൂടെയാണ് ആ നാട്ടിലേക്കുള്ള പ്രവേശനം ,അങ്ങനെ കായലും നദിയും കടലും വെള്ളച്ചാട്ടവും മലനിരകളും തെങ്ങിൻ തോപ്പുകളും മണൽപാതകളും സ്വാദിഷ്ടമായ വിഭവങ്ങളും ഒക്കെ കൊണ്ട് സമൃദ്ധമാണ് കുന്താപ്പുര എന്ന നാട്, ഒക്കെയാണെങ്കിലും ഞങ്ങൾ പോയത് നാട് കാണാനോ രുചി അറിയാനോ ഒന്നുമല്ല, ബീച്ച് സൈഡിൽ ഉള്ള വലിയ ലൈറ്റ് ഹൗസിനു അടുത്ത് ഒരാള് കാത്തു നിൽപ്പുണ്ട് ,അയാളെ ചെന്ന് കാണണം ,അതിനാണ് പോയത് .കക്ഷിയുടെ പേര് ഗണേഷ് റെഡ്ഡി , തൊണ്ണൂറകളിൽ ബംഗ്ലൂർ നഗരം അടക്കി വാണിരുന്ന അധോലോക രാജാക്കന്മാരായിരുന്ന അഗ്നി ശ്രീധർ, മുത്തപ്പ റായി , കോട്ട്വാൾ രാമചന്ദ്ര, MP ജയരാജ് തുടങ്ങിയവർ ഹൈ പീക്കിൽ നില്ക്കുന്ന കാലഘട്ടത്തിൽ അവരുടെയൊക്കെ ഉറ്റ തോഴനും വിശ്വസ്തനും ആയിരുന്നു അയാൾ.... .എന്റെ കൂടെ ഉണ്ടായിരുന്നത് ഷിമോഗയിലെ ഒരു MLA (പേര് പറയുന്നില്ല), പിന്നെ മംഗലാപുരം ജില്ലാ കോടതിയിലെ ഒരു വക്കീലും , പിന്നെ എണ്പതുകളുടെ അവസാനം നഗരം ഭരിച്ചിരുന്ന "ഓയിൽ കുമാർ" എന്ന റിയൽ എസ്റ്റേറ്റ് മാഫിയാ തലവന്റെ ഒരു ബന്ധുവും.
ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് നടന്ന ചൂടേറിയ ചർച്ചകൾക്കിടയിലും എന്റെ കണ്ണോടിയത് ചുറ്റുമുള്ള കാഴ്ച്ചകളിൽ ആയിരുന്നു . പുറമേ നല്ല ഭംഗിയുള്ള സ്ഥലമാണെങ്കിലും എന്തൊക്കെയോ നിഗൂഡതകൾ നിറഞ്ഞതായിരുന്നു "കോടി" എന്നറിയപ്പെടുന്ന ആ കടപ്പുറം ..ലൈറ്റ് ഹൗസിനു മുകളിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ..മരങ്ങളുടെ പച്ചപ്പും കായലും കടലും എല്ലാം ഒന്നിച്ചു കാണാം .. സമയം ഏതാണ്ട് വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു , അസ്തമിക്കാനുള്ള തയ്യാറെടുപ്പുകളോടെ സൂര്യൻ അങ്ങനെ ചുവന്നു നിൽക്കുന്നു ... നല്ല കാറ്റും തണുപ്പും ഉണ്ട് , എനിക്കാണെങ്കിൽ നല്ല വിശപ്പും ,പോയ വഴിക്ക് 12 മണിക്ക് ഉടുപ്പിയിൽ നിന്നും ഒരു "ഊട്ട' കഴിച്ചതാ ,(ഊട്ട എന്നാൽ കന്നഡയിൽ ഊണ്) ,കുറച്ചു കഴിഞ്ഞപോൾ "എന്തെങ്കിലും കഴിച്ചാലോ" എന്ന് ഗണേഷ് പറഞ്ഞു. ഞാൻ ഹാപ്പി , നേരെ ഏതെങ്കിലും ഹോട്ടലിലേക്ക് പോകും എന്നാണു ഞാൻ കരുതിയത് ,പക്ഷെ അല്ല ..നേരെ പോയത് കടപ്പുറത്തിന് അടുത്തുള്ള ഒരു കൊച്ചു വീട്ടിലേക്ക് ആയിരുന്നു , നല്ല മുതിര വാറ്റിയതും ആട്ടിറച്ചിയും അവിടെ റെഡിയാണെന്ന് പോകുന്ന വഴി ഗണേഷ് റെഡ്ഡി പറഞ്ഞു , കറണ്ട് കട്ട് ആണോ അതോ വൈദ്യുതി കണക്ഷൻ ഇല്ലാത്തതാണോ എന്നറിയില്ല , മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ ഒരു മെഴുകു തിരിയുടെ വെളിച്ചം മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു , പക്ഷെ നല്ല ഇറച്ചിക്കറിയുടെ മണമൊക്കെ ഉണ്ടായിരുന്നു , അകത്തു നിന്നും രണ്ടു മൂന്നു തടി സ്റ്റൂളുകളുമായി ഒരപ്പുപ്പൻ വന്നു ,ഞങ്ങളെ അതിൽ ഇരുത്തി.
വരാന്തയിൽ നല്ല കടൽകാറ്റും തിരമാല അലയടിക്കുന്ന ശബ്ദവും അങ്ങ് ദൂരെ പുറങ്കടലിൽ എങ്ങോ ചരക്കു കപ്പലുകളുടെ ഹോണ്‍ മുഴക്കവും എല്ലാം ആസ്വദിച്ചു ഞാനങ്ങനെ ഇരുക്കുമ്പോൾ മുതിര വാറ്റിയതുമായി അപ്പുപ്പൻ വന്നു ,കയ്യിൽ ഒന്ന് രണ്ടു ഗ്ലാസ്സും ഒരു പാത്രത്തിൽ മുട്ട പുഴുങ്ങിയതും ..!! എനിക്ക് നേരെ ഒരു ഗ്ലാസ് വച്ച് നീട്ടിയെങ്കിലും ഞാൻ നിരസിച്ചു ,മറ്റൊന്നുമല്ല പരിചയമില്ലാത്ത നാട്ടിൽ പോയി തീരെ പരിചയമില്ലാത്ത സ്പിരിറ്റൊക്കെ വാങ്ങി കുടിച്ചാൽ കണ്ണടിച്ചു പോകുമോ എന്ന ഭയം കൊണ്ട് മാത്രം, മറ്റുള്ളവർ സേവ തുടങ്ങിയിരുന്നു , വിശപ്പുണ്ടെങ്കിൽ ഭക്ഷണം എടുക്കാം എന്ന് പരമ കാരുണ്യവാനായ ആ വൃദ്ധൻ എന്നെ നോക്കി അരുൾ ചെയ്തു ,ഞാൻ തലയുമാട്ടി , മൂർധന്യാവസ്ഥയിൽ എത്തി നിന്ന വിശപ്പിന്റെ വിളി ഉള്ളിലൊതുക്കി ഞാൻ കാത്തിരുന്നു ആട്ടിറച്ചിക്കായി . ഏറെ വൈകിയില്ല ഒരു പാത്രത്തിൽ ഇറച്ചിക്കറിയും മറ്റൊരു പാത്രത്തിൽ പച്ചരിച്ചോറുമായി പുള്ളിയെത്തി ,ഭവ്യതയോടെ അത് വാങ്ങി ഞാൻ കഴിക്കാൻ തുടങ്ങി ,എന്തെന്നറിയാത്ത ഒരു പ്രത്യേക രുചി ആ കറിക്ക് ഉള്ളതായി എനിക്ക് തോന്നി , ചാരായവും കുടിച്ചു മുട്ടയും നുണഞ്ഞു കൊണ്ടിരുന്ന റെഡ്ഡി പെട്ടന്ന് എനിക്ക് നേരെ തിരിഞ്ഞിട്ടു പറഞ്ഞു , "ഇതാണ് മോനെ കുന്താപ്പുർ സ്പെഷ്യൽ മട്ടണ്‍ , വേറെ എവിടേം ഇത് കിട്ടില്ല ,തട്ടിക്കോ" എന്ന് ..വളരെ നാളുകൾക്ക് ശേഷം രുചിയോടെ വയറു നിറച്ചു ഞാൻ വല്ലതും കഴിച്ചത് അന്നായിരുന്നു, ഉണ്ടെണീറ്റു കൈ കഴുകി വന്ന ഞാൻ ആദ്യം അന്വേഷിച്ചത് ഇതിന്റെ റെസിപ്പി ആയിരുന്നു , അപ്പുപ്പൻ വിശദമായി പറഞ്ഞു തന്നു ,ഞാനൊരു കടലാസിൽ ഒക്കെ എഴുതിയെടുത്തു , അന്ന് രാത്രി തന്നെ ഞങ്ങൾ അവിടുന്ന് തിരിച്ചു , കായലും കടലും മലനിരകളും എല്ലാം കൂരിരുട്ടിൽ ആണ്ടു പോയിരുന്നു , കാറിനുള്ളിൽ നിന്നും നോക്കിയാൽ മണൽ പാതയിലേക്ക് അടിക്കുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം മാത്രം കാണാം , വക്കീല് വണ്ടി ഓടിക്കുന്നു ,MLA വാറ്റടിച്ചു ഫിറ്റ് ആയി വായും പൊളിച്ച് കിടന്നുറങ്ങുന്നു ,ഓയിൽ കുമാറിന്റെ മരുമോൻ കച്ചവടത്തെ കുറിച്ച് ആലോചിച്ച് തലവേദനയെടുത്തിരിക്കുന്നു , വടക്കും കിഴക്കും പടിഞ്ഞാറും പരന്നു കിടക്കുന്ന ജലാശയങ്ങളെ കീറി മുറിച്ചു കാർ അതിവേഗം തെക്കോട്ട് പായുന്നു,ഞാൻ എന്റെ കയ്യിലെ കുന്താപ്പുർ സ്പെഷ്യൽ മട്ടണ്‍ കറിയുടെ ദിവ്യ സുഗന്ധം നുകർന്നങ്ങനെ ഇരുന്നു...എപ്പോഴോ ഒന്ന് മയങ്ങി ,ഉണർന്നപ്പോൾ ബാംഗ്ലൂരിലെ ഞങ്ങളുടെ വീടിനു മുന്നിൽ വണ്ടി എത്തിയിരുന്നു , അകത്തു കയറി ഞാൻ ആദ്യം ചെയ്തത് ആ റെസിപ്പി എഴുതിയ കടലാസ് ഭദ്രമായി പെട്ടിക്കുള്ളിൽ സൂക്ഷിക്കുക എന്നതായിരുന്നു ,പിന്നെയും ഏകദേശം മൂന്നോ നാലോ വർഷങ്ങൾക്കു ശേഷമാണു ഞാൻ അത് ട്രൈ ചെയ്തത് ..ആദ്യമൊന്നും ആ രുചി കിട്ടിയില്ലെങ്കിലും പിന്നെ പിന്നെ നന്നായി വന്നു ...വർഷങ്ങൾക്കു ശേഷം ഗണേഷ് റെഡ്ഡി ഒരു ക്രിസ്തുമസ് ആഘോഷത്തിന് തിരുവനന്തപുരത്ത് വന്നപ്പോൾ ഞാൻ ഈ കറി ഉണ്ടാക്കി കൊടുത്തപ്പോൾ അദ്ഭുതത്തൊടെയാണ് അയാൾ അത് കഴിച്ചത് ,അപ്പുപ്പൻറ്റെ കയ്യിൽനിന്നും റെസിപ്പി എഴുതിയെടുത്ത ആ കടലാസും ഞാൻ കാണിച്ചു കൊടുത്തു ,എന്റെ തോളിൽ തട്ടി അഭിനന്ദിക്കാനും അയാൾ മറന്നില്ല ,അത് അവസാന കൂടിക്കാഴ്ച ആയിരുന്നു , 2009 ൽ CRPF ന്റെ വെടി കൊണ്ട് ഗണേഷ് മരിച്ചു , കുന്താപുരയും ആ കടപ്പുറവും ലൈറ്റ് ഹൗസും അതിനു താഴെ നിന്ന ഗണേഷിനെയും അപ്പുപ്പനെയും ഒക്കെ ഞാൻ ഇന്നും ഓർക്കും..ഈ റെസിപ്പിയിലൂടെ.
.
.
കഥ ഇത്രയും നീണ്ടെങ്കിലും റെസിപ്പി വളരെ സിമ്പിൾ ആണ് ,പ്രത്യേകിച്ച് ഒന്നും ഇല്ല ,സാധാരണ വീട്ടിൽ ഉണ്ടാകാറുള്ള ഇന്ഗ്രീഡിയെന്റ്സ് ഒക്കെ തന്നെ മതി .ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും ഈ റെസിപ്പി അറിയാമായിരിക്കാം ,അങ്ങനെ വലിയ രഹസ്യ കൂട്ടോന്നുമില്ല .
വേണ്ട സാധനങ്ങൾ --
-------------------------- ------
മട്ടണ്‍
ആടിന്റെ കൊഴുപ്പ് ഒരു കപ്പ് - പ്രത്യേകം വാങ്ങാൻ കിട്ടും
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ച മുളക് - ചെറുതായി അരിഞ്ഞത്
സവാള/ ചെറിയുള്ളി -- ചെറുതായി അരിഞ്ഞത്
ഉരുളക്കിഴങ്ങ്
തക്കാളി - ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത്
പൊടികൾ - മല്ലി ,മുളക് , കുരുമുളക് , പെരുംജീരകം ,ഗരം മസാല ,മഞ്ഞൾ
നാരങ്ങനീര്
കല്ലുപ്പ്
ഇലകൾ - പുദീന ,മല്ലി ,കറിവേപ്പില
വെളിച്ചെണ്ണ
~~~~~~~~~~~~~~~~~~~~
ആദ്യം അരപ്പ് തയ്യാറാക്കാം , ചിരകിയ തേങ്ങയും പൊടികളും അൽപ്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക , ഒരു കിലോ ഇറച്ചിക്ക് 3-4 സ്പൂണ്‍ മുളക് പൊടി ,അര സ്പൂണ്‍ മഞ്ഞൾ ,2 സ്പൂണ്‍ മല്ലി ,ഒരു സ്പൂണ്‍ ഗരം മസാല ,ഒന്നര സ്പൂണ്‍ പെരുംജീരക പൊടി ,അര സ്പൂണ്‍ പെപ്പെർ എന്നിവ ചേർക്കാം .
~~~~~~~~~~~~~~~~~~~~
തയ്യാറാക്കുന്ന വിധം -
:
:
കുക്കർ അടുപ്പത്ത് വച്ച് എണ്ണ ഉഴിച്ചു ചൂടാക്കി സവാളയും മട്ടണ്‍ കൊഴുപ്പും ഇട്ടു നന്നായി വഴറ്റുക ,ശേഷം തക്കാളി ,കറിവേപ്പില , പച്ചമുളക് എന്നിവ കൂടി ചേർത്തു നന്നായി ഇളക്കി മൂപ്പിക്കുക ,ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക ,ഒന്ന് പച്ചമണം മാറി എണ്ണ തെളിയുമ്പോൾ ഇറച്ചിയും കല്ലുപ്പും ഉരുളക്കിഴങ്ങും ചേർക്കാം ... മറ്റേ ഉപ്പ് പോലെ വാരിയിടരുത് ,അൽപ്പം ചേർത്ത് പിന്നീട് ആവിശ്യം ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി, ഉരുളക്കിഴങ്ങ് വലിയ കഷ്ണങ്ങൾ ആയി വേണം ഇടാൻ , വെന്ത് ചേർന്ന് ഗ്രേവി ആയി മാറണം ,അതാണ് പരുവം. ഇത്രയും സാധനങ്ങൾ ഒരു രണ്ടു മിനിട്ട് നന്നായി വഴറ്റിയ ശേഷം അരപ്പും ആവിശ്യത്തിന് വെള്ളവും ഒപ്പം പുതീന -മല്ലിയില എന്നിവയും നിറയെ ചേർത്തു കുക്കർ മൂടാം , ഇറച്ചിയുടെ വേവനുസരിച്ചു നാല് മുതൽ പത്തു വിസിൽ വരെ ആകാം .തീയണച്ചു പ്രെഷർ മുഴുവൻ പോയി വെയിറ്റ് എടുത്ത ശേഷം തുറന്ന് നാരങ്ങാ നീര് കൂടി ഉഴിക്കണം , ഗ്രേവി കൂടി പോയെങ്കിൽ അൽപ്പ സമയം കൂടി തീയിൽ വച്ച് വറ്റിക്കാം ..കുന്താപ്പൂര് മട്ടണ്‍ കറി റെഡി ..!!
:
:
എല്ലാവരും ഒരു വട്ടമെങ്കിലും പരീക്ഷിച്ചു നോക്കുക ,തീർച്ചയായും ഇഷ്ടപ്പെടും.

--------------------------

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes