എന്റെ സൊന്തം മീൻകറി (മോതമീൻ)

എന്റെ സൊന്തം മീൻകറി (മോതമീൻ)
By: Sinken Cherian
മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് മണ്‍ചട്ടിയിൽ ഗ്യാപിട്ടു അടുക്കിയതു - 1 കിലോ
കാശ്മീരി മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍
വറ്റൽ മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടേബിള്‍സ്പൂണ്‍
മല്ലി പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഉലുവാ - 1/2 ടേബിള്‍സ്പൂണ്‍
കടുക് - 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി പൊടിയായി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
കായം പൊടിച്ചത് - ഒരു നുള്ള്
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
കൊടമ്പുളി - 4 അല്ലി (നല്ല ഉറയുള്ളത് )
കറിവേപ്പില - 3 തണ്ട്
പാചകം ചെയ്യുന്ന വിധം
ഒരു വറചട്ടിയിൽ എണ്ണ ചൂടായിക്കഴിയുമ്പോള്‍ അരടീസ്പൂണ്‍ ഉലുവയിട്ട് ചെറുതായി മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും 1ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് വഴറ്റണം.
കിലോഗ്രാം മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടായിക്കഴിയുമ്പോള്‍ അരടീസ്പൂണ്‍ ഉലുവയിട്ട് ചെറുതായി മൂപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും, ചുവന്നുള്ളിയും 1 ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് വഴറ്റണം. ഇത് മൂത്തമണം വന്നു കഴിയുമ്പോള്‍ തീ കുറച്ച് ചൂടു ക്രമീകരിക്കുക.
ശേഷം 1/2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 2 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടിയും 1 ടേബിള്‍സ്പൂണ്‍ വറ്റൽ മുളകുപൊടിയും, 1/2 ടേബിള്‍സ്പൂണ്‍ മല്ലിപൊടിയും കുറച്ചു വെള്ളത്തിൽ ചാലിച്ച് കുഴമ്പ് പരുവത്തിൽ ആക്കിയതിന് ശേഷം നന്നായി വഴറ്റി അതിലേക്കു ഇഞ്ചി ഉള്ളി എന്നിവ വഴറ്റിയ മിക്സ് ചേര്‍ത്തു വഴറ്റണം. നന്നായി മൂപ്പെത്തിയെന്ന് തോന്നുമ്പോൾ കൂടുതൽ വെള്ളവും, ആവശ്യത്തിനു ഉപ്പും ചേർത്ത് തിളപ്പിക്കുക. നേരത്തെ തയാറാക്കിയ മീൻ ചട്ടിയിലേക്ക് പകര്ന്നു പുളിയും ചേർത്ത് മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. നന്നായി വറ്റി തുടങ്ങുമ്പോൾ അതിലേക്കു കായപ്പോടിയും, കറിവേപ്പിലയും ചേര്ക്കാം. കാശ്മീരി മുളകുപൊടി ചെർക്കുന്നതിനാൽ അധികം എരിവില്ലാതെ കപ്പക്കും, ചോറിനും ഒക്കെ ചേർത്ത് കഴിക്കാവുന്ന ഈ മീന്കറി കൂടുതൽ ദിവസം ഇരിക്കണമെങ്കിൽ നന്നായി വറ്റിചെടുക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم