ഇന്നത്തെ ഊണിന്റെ കൂട്ടാനുകൾ ആണ്
By: Sherin Mathew
അസ്ത്രം
--------
ആ പേര് കേൾക്കുമ്പോഴേ വില്ലെടുക്കാൻ നിക്കുന്നവരോട് പറയട്ടെ - വളരെ ലളിതമായ ഒരു പാചക രീതിയാണ് ഇതിന്റെ. താഴെ റെസിപി കൊടുക്കുന്നു - പലവട്ടം പലരും ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാലും ഒരിക്കൽ കൂടി ഇരിക്കട്ടെ.
ചേന, ചക്ക കൂഞ്ഞിൽ ഒക്കെ കൊണ്ട് അസ്ത്രം ഉണ്ടാക്കാം - വളരെ എളുപ്പത്തിൽ ഇതാ താഴെ കൊടുക്കുന്നു
4 മീഡിയം ചേമ്പ് കഷണങ്ങൾ ആകി അല്പം മഞ്ഞളും, മുളക്പൊടിയും വെള്ളവുമായി ഒരു ചട്ടിയിൽ വേവിക്കാൻ വെക്കുക
അഞ്ചാറ് കൊച്ചുള്ളി 1/2 ടി സ്പൂണ്‍ ജീരകം 1/2 കപ്പ് തേങ്ങ (4 ടേബിൾ സ്പൂണ്‍) ഒരു നുള്ള് മഞ്ഞള്പൊടി ഇത്രയും മയത്തിൽ അരച്ചെടുക്കുക
1.5 കപ്പ് നന്നായ് അടിച്ചു ഉടച്ച തൈര് (യോഗെര്ട്ട്) തയാറാക്കി വെക്കുക
ചേമ്പിൽ ഉപ്പും കൂടി ചേർത്ത് നന്നായി വേവിക്കുക. പിന്നീട് അരച്ച തേങ്ങ കൂട്ട് ചേർത്ത് ഇളക്കി തിളക്കുന്നതിനു മുന്നേ തൈര് കൂടി ചേര്ക്കുക. അല്പം വെള്ളം വേണമെങ്കിൽ ചേർക്കാം.
(മറ്റൊരു രീതിയിൽ അരച്ച തേങ്ങകൂട്ടു തൈരിൽ ചേർത്ത് ഇളക്കി തയ്യാറാക്കി വെച്ചിട്ട് ചേമ്പ് വേവുമ്പോൾ ഈ മിശ്രിതം അതിലേക്കു ചേർക്കാം - ഒക്കെ നിങ്ങളുടെ ഇഷ്ടം പക്ഷെ തേങ്ങയും തൈരും ചേർന്നാൽ പിന്നെ കറി തിളച്ചു മറിയാൻ പാടില്ല)
കറി തീയിൽ നിന്നും ഇറക്കി തുടരെ ഇളക്കി കറി പിരിഞ്ഞു പോവാതെ നോക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കൊച്ചുള്ളി വഴറ്റി വട്ടലുമുളകും കറിവേപ്പിലയും, ഒരു നുള്ള് മുളകുപൊടിയും കൂടി മൂപ്പിച്ചു താളിക്കുക. വറുത്തു പൊടിച്ച ഉലുവപൊടി കൂടി തൂവുക - അസ്ത്രം തയ്യാർ
കടല തോരൻ
-------------------
വെള്ളകടല (ചിക്ക് പീ) വേവിച്ചത് - 1 കപ്പ് (ഞാൻ ക്യാന്ട് പീ ആണ് ഉപയോഗിച്ചത്
1/4 മുറി തേങ്ങ, 6 കൊച്ചുള്ളി, 1/2 ടി സ്പൂണ്‍ പെരുംജീരകം 4 വറ്റൽ മുളക് കറിവേപ്പില മഞ്ഞൾ എന്നിവ ഒതുക്കി എടുത്തു.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉഴുന്നും വറ്റൽമുളകും പൊട്ടിച്ചു അതിലേക്കു 1/2 ടി സ്പൂണ്‍ മുളക്പൊടിയും (ഒരു നിറത്തിന്) അരപ്പിട്ട് ഇളക്കി അല്പം വെള്ളവും (അരപ്പ് ഒന്ന് കുഴയാൻ) ഉപ്പും ചേർത്ത് കടല കൂടി ചേർത്ത് നന്നായി ഇളക്കി തോർത്തി മൊരിച്ച് മൂപ്പിച്ചു എടുത്തു
വാളമീൻ വറുത്തതും ബീന്സ് മെഴുക്കുപുരട്ടിയുമാണ് മറ്റു കൂട്ടാനുകൾ
Enjoy!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes