രണ്ടു പാവയ്ക്കാ കൊത്തി അരിഞ്ഞു കൂടെ ഒരു കഷണം ഇഞ്ചിയും കൊത്തിയിട്ടു (1 ടി സ്പൂണ്‍) 4 നല്ല എരിവുള്ള പച്ചമുളകും പൊടിയായി അരിഞ്ഞിട്ട്, രണ്ടു മൂന്നു വെളുത്തുള്ളിയും പൊടിയായി അരിഞ്ഞിട്ടു ഒരു സവാളയും കൊത്തി അരിഞ്ഞു അതിന്റെ മുകളിലേക്കിട്ടു, ഒരു പിടി ചെറിയതായി കഷണിച്ച തുണ്ടൻ മീനും (സ്രാവ്) കൂടി അതിലേക്കിട്ടു കൈ കൊണ്ട് നന്നായി എല്ലാം ഒന്ന് ഞെരടി യോജിപ്പിച്ച്, ഇത്തിരി വെള്ളവും (1/4 ടി കപ്പ്) ചേർത്ത് ചെറു തീയിൽ ആവി കയറ്റി വെള്ളം പറ്റി വേവുമ്പോൾ അതിലേക്കു 2 പിടി തേങ്ങ തിരുമ്മിയതും കറിവേപ്പില നുള്ളി കീറിയതും കൂടി ചേർത്ത് ഇളക്കി തട്ടി പൊത്തിവച്ച് ആവി കയറുമ്പോൾ മൂടി തുറന്നു ഒരു ടേബിൾ സ്പൂണ്‍ പച്ചവെളിച്ചെണ്ണയും തൂവി ഒരു തണ്ട് കറിവേപ്പില കൂടി ഊരിയിട്ട് ഇളക്കി യോജിപ്പിക്കുമ്പോളുളള ആ മണം ഉണ്ടല്ലോ - ഈ പയ്യന്നൂര് കോളേജിന്റെ നീണ്ട ഇടനാഴിയിൽ കൂടി നടക്കുമ്പോൾ അടിക്കുന്ന ആ തെക്കൻ കാറ്റില്ലേ - അതൊന്നും ഒന്നുമല്ല - അല്ലെങ്കിൽ ഒന്നുണ്ടാക്കി നോക്കിക്കേ ഞാൻ പറയുന്നത് കള്ളമാണോ എന്ന്. gasp emoticon gasp emoticon
Enjoy!!!
ശ്രദ്ധക്ക്
ഉണക്കമീനാണ് ഉപയോഗിക്കേണ്ടത്
മീൻ വെള്ളത്തിൽ ഇട്ടു ഉപ്പു കളയേണ്ട - നന്നായി കഴുകി പിഴിഞ്ഞ് എടുത്താൽ മതി
പാവയ്ക്കാ ഉപ്പിൽ അരിഞ്ഞിട്ടു കയിപ്പു കളയേണ്ട - ഉണക്കമീനിന്റെ ഉപ്പു പവക്കയിൽ പിടിക്കും - കറിക്ക് വേറെ ഉപ്പു ചേർക്കേണ്ട
ഉണക്കമീനാണ് ഉപയോഗിക്കേണ്ടത്
മീൻ വെള്ളത്തിൽ ഇട്ടു ഉപ്പു കളയേണ്ട - നന്നായി കഴുകി പിഴിഞ്ഞ് എടുത്താൽ മതി
പാവയ്ക്കാ ഉപ്പിൽ അരിഞ്ഞിട്ടു കയിപ്പു കളയേണ്ട - ഉണക്കമീനിന്റെ ഉപ്പു പവക്കയിൽ പിടിക്കും - കറിക്ക് വേറെ ഉപ്പു ചേർക്കേണ്ട
By: Sherin Mathew
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes