മസാല പിടി :-
By: Lakshmi Prasanth

പിടിയും ചിക്കെൻ കറിയും അടിപൊളി കൊംബിനെഷൻ അല്ലെ , ചിക്കെൻ ഇല്ലാതപ്പൊ ഇതു പൊലെ മസാല പിടി ഉണ്ടാക്കാം. നല്ലൊരു ബ്രെക്ക്ഫാസ്റ്റ് ആയിട്ടൊ, നാലു മണി പലഹാരം ആയിട്ടൊ ഒക്കെ മസാല പിടി ഉണ്ടാക്കാം.

അരിപൊടി തരിയില്ലാതെ നേർമയായി പൊടിചതു ( ഇടിയപ്പം, അപ്പം പൊടി മതിയാകും). : 2 tea cup

അരിപൊടി പാകതിനു ഉപ്പു ചേർതു ചൂടു വെള്ളതിൽ കുഴച്ച് വക്കുക.
15 മിനുറ്റ് കഴിഞു ചെറിയ ബാൾസ് ആക്കി ആവിയിൽ വെവിച്ചു മാറ്റി വക്കുക. തീരെ ചെറിയ ബാൾസ് ആയാൽ രുചി കൂടും.

മസാലക്കു:-
സവാള. :-2 (മീഡിയം വലുപ്പം)
ഇഞ്ചി :- 1/4 tea spoon
വെള്ളുതുള്ളി:-1/4 tea spoon
പച്ചമുളക് :-2 എണ്ണം വട്ടതിൽ അരിഞത്
തേങ. :-3 table spoon
തേങ 2 നുള്ളു ഗരം മസാല ചെർതു നന്നായി അരച്ചു വക്കുക.

കുരുമുളകുപൊടി :- 1/2 tea spoon
മഞൾ പൊടി :- 1/4 tea spoon
മുളകു പൊടി :- 1 tea spoon
മല്ലി പൊടി :-1 tea spoon
മീറ്റ് മസാല. :-1/2tea spoon
കടുക്, എണ്ണ ,ഉപ്പ് :-പാകതിനു
ജീരകം :- 1 നുള്ള്
കറി വെപ്പില, മല്ലിയില
നാരങ നീരു : 1/2 tea spoon.

പാനിൽ എണ്ണ ചൂടാക്കി കടുകു, ജീരകം ഇവ പൊട്ടിചു സവാള ചെർതു വഴറ്റി ,ഒന്ന് വഴൻടു വരുംബൊൽ ,മുളകു,ഇഞ്ചി, വെളളുളി ഗൊൽഡൻ കളർ ആകുന്നെ വരെ വഴറ്റി, മഞൾ പൊടി,മുളകു പൊടി, മല്ലി പൊടി ,മീറ്റ് മസാല ഇവ ചെർതു വഴറ്റി പച്ച മണം മാറി വരുംബൊൾ തേങ കൂട്ട് ചെർക്കുക. കുറചു വെള്ളം കൂടി ചെർക്കുക, അപ്പൊ അരപ്പു പിടിയിൽ പിടിചിരിക്കും. പാകതിനു ഉപ്പ് ചെർതു നന്നായി ഇളക്കി യൊജിപിചു 2 മിനുറ്റ് ശെഷം വേവിചു വച്ച പിടി ,നാരങ നീരു,
കറിവെപ്പില ,മല്ലിയില ഇവ ചെർതു നല്ലവണ്ണം യൊജിപിചു 2 മിനുറ്റ് അടചു വക്കുക.വെള്ളം വറ്റി മസാല പിടിയിൽ നല്ല വണ്ണം പിടിക്കണം.
കുറചു കൂടി മല്ലിയില, ഒരു സ്പൂൺ ബട്ടർ ഇവ ചെർതു ഉപയൊഗിക്കാം. ബട്ടർ ചെർതാൽ രുചി കൂടും. ചെർതില്ലെങ്കിലും കുഴപ്പമില്ല.രുചികരമായ മസാല പിടി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم