എല്ലാ ദിവസത്തെയും പോലെ തട്ടിക്കൂട്ട് ബർഗർ വേണ്ടാന്ന് വെച്ചാണ് ആലു പോറോട്ടയിലെക്കു എടുത്തു ചാടിയത് .
By: Nikhil Babu

ഈ ഐറ്റംസ് എല്ലാം ആക്കി വെച്ചു 

പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 2 എണ്ണം
സവാള - 1,
പച്ചമുളക് - 5 എണ്ണം ,
ഇഞ്ചി - കുഞ്ഞു കഷണം .

പക്ഷെ രാവിലെ എണിക്കാൻ വെറും 1 മണിക്കുർ വൈകി പൊയ് .
കൊഴക്കാനും പരത്താനും ഒന്നിനും time ഇല്ല .
അടുക്കളയിലെ ഏതോ പോസ്റ്റിൽ വന്ന ഒരു കമന്റ്‌ ലഡ്ഡു പോലെ വന്നു പൊട്ടി ... പിന്നെ ഒന്നും നോക്കിയില്ല
മുകളിൽ പറഞ്ഞ സാധനങ്ങളും ഇത്തിരി ഉപ്പും ഗോതമ്പ് പൊടിയും കുറച്ചു വെള്ളം ചേർത്ത് നന്നായി കുഴച്ചു നമ്മുടെ ദോശ മാവ് പരുവത്തിലാക്കി .
അല്പം എണ്ണ ഒഴിച്ച് ഒരു പാനിൽ ഇത് കോരി ഒഴിച്ച് ചുട്ടു കഴിച്ചാൽ ഉണ്ടല്ലോ ..... പിന്നെ ഒരിക്കലും ആലു പൊറോട്ട ഈ ഏരിയയിൽ വരുല്ല .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم